സീതാസ്വയംവരമാണ് കളി. അരങ്ങുതകര്‍ത്താടിയ പരശുരാമന്‍ വിടവാങ്ങാനുള്ള ഭാവമാണ്. ക്ഷോഭിച്ചതിനു ക്ഷമചോദിച്ചും രാമലക്ഷ്മണന്മാരെ അനുഗ്രഹിച്ചും ഇനി തപസ്സിനായി വനം പൂകുകയാണെന്നു പ്രസ്താവിച്ചും കലാശമെടുത്തു മറയുകയാണ്. ചടുലമായ ചലനംകൊണ്ട് അരങ്ങു സജീവമായി.
Continue reading ഹാ!കക്ഷംഉല്പം
ഈ മണ്ണിൽ വീണുമുളച്ചു ഞാൻ
നിന്നെപ്പോലെ
ഈ വിണ്ണിൻ നേർക്കു വളർന്നു ഞാൻ
നിന്നെപ്പോലെ
ഈ മണ്ണിൽ വേരുകളാഴ്ത്തീ ഞാൻ
നിന്നെപ്പോലെ
ഈ മഴയും വെയിലും കൊണ്ടു ഞാൻ
നിന്നെപ്പോലെ
ഈ കിളിതൻ പാട്ടുകൾ കേട്ടു ഞാൻ
നിന്നെപ്പോലെ
ഈ തണലിനു കുടകൾ ചൂടീ ഞാൻ
നിന്നെപ്പോലെ
പച്ച നീല ചുവപ്പ്
ലോകസൈക്കിൾദിനമാണ്*; മൂലയിൽ
ചാരിനിൽക്കുന്നു പാവം! ചിലന്തികൾ
നൂലുപാകിയ ചക്രങ്ങൾ നിശ്ചലം,
നാവുപോയി ചിലയ്ക്കാത്ത കൈമണി.
ഭ്രാന്തവേഗം കുതിച്ചു പിന്തള്ളിയ
മാന്ദ്യഭാവനാം നിത്യപരാജിതൻ;
വിറ്റൊഴിക്കാൻ മനസ്സുവരായ്കയാൽ
കെട്ടിയിട്ടു വളർത്തുമോമൽ മൃഗം.
മൂന്ന് ആളുകൾ
ഒന്നാമൻ
അയാളെ ഓര്‍മ്മ വന്നു.
കണ്‍മുന്നില്‍ നില്ക്കുംപോലെ.
ഒരു കാരണവും കൂടാതെ.
ഉത്സാഹത്തിന്റെ ആള്‍രൂപം.
കാറ്റത്ത് ഉയര്‍ത്തിപ്പിടിച്ച കൊടി.
നിലയ്ക്കാത്ത ചിരി.
ബിയ്യാശയുടെ പെട്ടകം
ജപമാലയിലെ മുത്തുമണിയോളം ചെറുതാക്കി സംഗ്രഹിച്ച ലക്ഷദ്വീപിന്റെ ഇതിഹാസമാണ് അലിക്കുട്ടി ബീരാഞ്ചിറയുടെ പുതിയ പുസ്തകം : ബിയ്യാശയുടെ പെട്ടകം. പോരാട്ടങ്ങളുടെ ചരിത്രവും കണ്ണീരും വീണ, ജിന്നുകളാലും ഇബിലീസുകളാലും പിന്നെപ്പിന്നെ കയറിട്ടുകെട്ടിയിടുന്ന ഭരണാധികാരികളാലും വലയം ചെയ്യപ്പെട്ട ജീവിതത്തുരുത്തുകളുടെ സങ്കട(ൽ)ക്കഥ! ഇത്ര ഹൃദയസ്പർശിയായ ഒരാഖ്യാനം അടുത്തകാലത്തൊന്നും വായിക്കാനിടവന്നിട്ടില്ല.
Continue reading ബിയ്യാശയുടെ പെട്ടകം