P.P. Ramachandan
Poet, Editor Translator
Published five collection of poetry, one collection of essays and three story books for children. See more here >>>
Won many awards including the Kerala Sahitya Academy Award for poetry in 2002, and State Institute of Children’s Literature award for fiction in 2013. See more details >>>
Several poems have been translated into other Indian languages including Hindi, Tamil, Marathi and Kannada apart from English which were published in Indian Literature, the journal of Sahitya Academy.
Participated various national and international literary and poets meets organized by Sahitya Academy and reputed organizations like Bharath Bhavan and Thunchan Memorial Trust. Attended the World Poetry Festival conducted by Sahitya Akademi in New Delhi in 2014.
Awarded Senior Fellowship by the Ministry of Culture, Govt. of India for a study on poetry and performance. Articles on poetry are available in Poetry International Web.
പി പി രാമചന്ദ്രൻ
കവി, വിവർത്തകൻ, എഡിറ്റർ.
1962ൽ ജനിച്ചു. സ്വദേശം മലപ്പുറം ജില്ലയിലെ വട്ടംകുളം. റിട്ട.അധ്യാപകൻ.
കാണെക്കാണെ, രണ്ടായ് മുറിച്ചത്, കാറ്റേ കടലേ, കലംകാരി, ലളിതം, പി.പി.രാമചന്ദ്രന്റെ കവിതകൾ എന്നിവ കവിതാസമാഹാരങ്ങൾ. നല്ല മാഷല്ല ഞാൻ ലേഖന സമാഹാരം. പാതാളം, മരക്കുതിര, സൈക്കിളു ചവിട്ടാൻ എന്നിവ ബാലസാഹിത്യകൃതികൾ.
കാണെക്കാണെ എന്ന കൃതിക്ക് 2002 ലെ കേരള സാഹിത്യ അക്കാദമി അവാർഡ്. പാതാളം എന്ന കഥാപുസ്തകത്തിന് 2012 ലെ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ്. കൂടാതെ വി.ടി.കുമാരൻ പുരസ്കാരം, ചങ്ങമ്പുഴ അവാർഡ്, ചെറുശ്ശേരി പുരസ്കാരം, പി.സ്മാരക കവിതാ പുരസ്കാരം, മൂലൂർ അവാർഡ്, ചെറുകാട് അവാർഡ്, അയനം എ അയ്യപ്പൻ കവിതാ പുരസ്കാരം, കുഞ്ചുപിള്ള അവാർഡ് എന്നിവ ലഭിച്ചു.
അവതരണ കവിത എന്ന വിഷയത്തിലുള്ള ഗവേഷണത്തിന് കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സീനിയർ ഫെലോഷിപ്പ് നേടി. മലയാളത്തിലെ പുതുകവിതയ്ക്കായി ഹരിതകം ഡോട്ട് കോം എന്നൊരു വെബ്ജേണൽ ആരംഭിച്ചു.
E mail: ppramachandran@gmail.com
Web : https://ppramachandran.in