കഥയും പാട്ടും

കഥയെക്കുറിച്ച് ഒരു കഥ പറയാം. അതെന്തു കഥ എന്നല്ലേ? അതൊരു നാടോടിക്കഥയാണ്. കഥയാണ് ഈ കഥയിലെ ഒരു കഥാപാത്രം. മറ്റൊരു കഥാപാത്രം ആരാണെന്നോ? അതൊരു പാട്ട് ആണ്. കഥയുടെയും പാട്ടിന്റേയും കഥയാണ് പറയാൻ പോകുന്നത്.

Continue reading കഥയും പാട്ടും

പാത്രം പകർന്ന കഥകൾ

എഴുത്തുകാരൻ എന്നല്ല ചരിത്രകാരൻ എന്നാണ് ബഷീർ തമാശയായി സ്വയം വിശേഷിപ്പിച്ചിരുന്നത്. കഥകൾ എഴുതുകയല്ല, ഉണ്ടായ സംഭവങ്ങൾ പറയുന്നതുപോലെ എഴുതി അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. തകഴിയും ദേവും വർക്കിയുമെല്ലാം അടങ്ങുന്ന അക്കാലത്തെ പുരോഗമന സാഹിത്യത്തിന്റെ പൊതുസ്വഭാവമായിരുന്നു അത്. അന്നത്തെ നമ്മുടെ കഥാസാഹിത്യം അനുദിനം പരിവർത്തനവിധേയമായിരുന്ന കേരളത്തിന്റെ രാഷ്ട്രീയ സാംസ്കാരിക ചരിത്രവും ആയിരുന്നു. എഴുത്തിൽ സാമൂഹ്യാവസ്ഥയുടെ പ്രതിഫലനമുണ്ടെങ്കിൽ എഴുത്തുകാർ ചരിത്രകാരന്മാർ കൂടിയാണ്.

Continue reading പാത്രം പകർന്ന കഥകൾ