കൂഹൂ

ഏകാന്തതയുടെ നൂറു വർഷങ്ങളിൽ താൻ ആദ്യമായി കണ്ട തീവണ്ടിയെ ഉർസുല വിശേഷിപ്പിച്ചത്, An enormous kitchen dragging a village behind it – വലിയൊരു ഗ്രാമത്തേയും വലിച്ചുകൊണ്ടോടുന്ന അടുക്കള – എന്നാണ്. തീവണ്ടി പ്രമേയമായി അരുൺലാൽ സംവിധാനം ചെയ്തവതരിപ്പിച്ച ‘കുഹൂ’ നാടകാനുഭവത്തെ ഇതുപോലെ സംഗ്രഹിക്കാൻ ആവശ്യപ്പെട്ടാൽ ‘ചരിത്രം നിറച്ച തകരപ്പെട്ടികൾ കൊണ്ടുള്ള വൃന്ദവാദ്യം’ എന്നു പറയാം.

Continue reading കൂഹൂ

കുഞ്ഞുണ്ണി

മനുഷ്യർക്ക് ഓർമ്മകൾ ഉണ്ടായിരിക്കുന്നതുകൊണ്ടാണ് സംസ്കാരം നിലനിൽക്കുന്നത്. മറവി മഹാമാരി പോലെ പടർന്നുപിടിക്കുന്ന കാലത്താണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. ബ്രെയിൻ റോട്ട് എന്നതാണ് പോയവർഷത്തെ ഓക്സ്ഫോർഡ് വേഡ് ഓഫ് ദ ഇയർ. ഏകാഗ്രതയും ശ്രദ്ധയും ഇല്ലാതാവുക. Attention span കുറയുക. അസഹിഷ്ണുത വർദ്ധിക്കുക. ഒടുക്കത്തിലെത്തുമ്പോഴേക്കും തുടക്കം മറന്നുപോവുക. ഇതൊക്കെയത്രേ ബ്രെയിൻ റോട്ടിന്റെ ലക്ഷണം.

ഓർമ്മശക്തി നിലനിർത്താൻ പണ്ട് കവിതകൾ കാണാതെ പഠിക്കാൻ പറയുമായിരുന്നു. അർത്ഥം അറിഞ്ഞിട്ടല്ലെങ്കിലും. ഇന്നു കവിത കാണാപ്പാഠമില്ല. കണ്ട പാഠവുമില്ല. മെമ്മറി കാർഡും ക്ലൗഡ് സ്റ്റോറേജും ആണ് ഇന്ന് ഓർമ്മകളെ പകരം വെക്കുന്നത്. നാളത്തെ ഡിജിറ്റൽ തലമുറയ്ക്ക് പിറവിയിൽത്തന്നെ ഇൻബിൽറ്റ് ആയ മെമ്മറി സ്ലോട്ട് ഉണ്ടായേക്കാം; കർണ്ണന് കവചകുണ്ഡലങ്ങൾ പോലെ!

Continue reading കുഞ്ഞുണ്ണി