മടുപ്പു മാറ്റാൻ

ഗോപാൽ ഹൊന്നാൽഗെരെ

നരകത്തിലെ ക്ലോക്കിനുപോലും
പുഞ്ചിരിക്കുന്ന മുഖമുണ്ട്.
അതിന്റെ സൂചികൾ സമയത്തിനൊത്ത്
അനന്തമായി സഞ്ചരിക്കുന്നു.
നാലുമണിയടിച്ചാൽ ശിപ്പായി പറയും:
കുട്ടികളേ, നരകം കഴിഞ്ഞു
നിങ്ങൾക്കിനി വീട്ടിൽ പോയി കളിക്കാം.

Continue reading മടുപ്പു മാറ്റാൻ

മാവിൻചുവട്ടിലെ നാടകം

വീട്ടിലെത്തിയ വിരുന്നുകാർക്ക് ‘ഇത് ഞങ്ങളുടെ തോട്ടത്തിലുണ്ടായ പഴമാണ്’ എന്നു വിളമ്പി സത്കരിക്കുന്നതിലെ നൈർമല്യമുണ്ട് നാട്ടിൻപുറത്തെ കലാസമിതി നാടകങ്ങൾക്ക്. കുറ്റവും കുറവും പറയാമെങ്കിലും രാസവളമിടാത്ത ജൈവോത്പന്നങ്ങളാണ് അവ. ആ നാടകങ്ങൾ നഗരങ്ങളിലെ മത്സരങ്ങൾക്കു പോകാറില്ല. അകലങ്ങളിലെ പ്രേക്ഷകരെ ആകർഷിച്ചു വരുത്താറുമില്ല. വാർഷികാഘോഷത്തിന് തൻനാട്ടുകാർക്കും വീട്ടുകാർക്കും ഒത്തൊരുമിക്കാൻ ഒരു നിമിത്തമാകുന്നു എന്നതാണ് അവയുടെ അവതരണസാഫല്യം.

Continue reading മാവിൻചുവട്ടിലെ നാടകം