പീള

“മാത്തുസ്സാറേ.. ഇങ്ക്ട് നോക്യേ”
പീള കെട്ടിയ കണ്ണു തുറന്ന് മാത്യു സാറ് അട്ടത്തേക്കു നോക്കി.
“അവിട്യല്ല… ഇബടെ”
ഷീജ സാറിന്റെ ശ്രദ്ധ തന്റെ മുഖത്തേക്കു തിരിക്കാൻ അല്പം ഒച്ച കൂട്ടി പറഞ്ഞു. സാറ് അവളെ നോക്കിയില്ല. മരം കൊണ്ടുള്ള തട്ടിന്മേൽ ഏതോ കൊളുത്തിൽ തൂക്കിയിട്ട ഒരു വസ്തുപോലെ സാറിന്റെ കണ്ണ് തൂങ്ങിക്കിടന്നു. അവൾക്ക് ആ കണ്ണിലെ പീള കണ്ടിട്ട് സഹിക്കാനായില്ല. ഇത്തിരി പഞ്ഞി നനച്ച് ആ കണ്ണൊന്നു തുടച്ചുകൊടുക്കാൻ ഷീജക്കു തോന്നി.

Continue reading പീള

വിറക്

“വിറകു വെട്ടാൻ ണ്ടോ… വിറക്.. വിറക്..”
ദൂരത്തുനിന്നോ ഭൂതത്തിൽനിന്നോ എന്നു തിരിച്ചറിയാനാവാത്ത വിധം ആ വിളി കേട്ടപ്പോൾ ദിവാകര മേനോന് താൻ തറവാട്ടിലെ പടിപ്പുരക്കോലായിൽ ഇരിക്കയാണെന്ന് ഒരു നിമിഷം സ്ഥലജലഭ്രമം അനുഭവപ്പെട്ടു. വാസ്തവത്തിൽ മുംബൈയിലെ വിലപിടിപ്പുള്ള ഒരു റെസിഡൻഷ്യൽ ഏരിയയിലെ മൂന്നാം നിലയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിലാണ് ആ സമയം മേനോൻ ഇരുന്നിരുന്നത്. അയാളുടെ കൈയ്യിൽ അന്നത്തെ ഇംഗ്ലീഷ് ദിനപത്രം മലർക്കെ തുറന്നു പിടിച്ച മട്ടിൽ കാണാം.

Continue reading വിറക്

പുസ്തകം

ബസ്സിൽ നല്ല തിരക്കുണ്ട്. കമ്പിയിൽ പിടിച്ച് തൂങ്ങിനില്ക്കുമ്പോൾ വലതുവശത്തെ സീറ്റുകളിലേക്കായിരുന്നു കണ്ണ്. മൂന്നുപേർ ഇരിക്കുന്നു. വിന്റോ സീറ്റിൽ ഒരു മധ്യവയസ്ക. അവർ ഒരു ഷാളുകൊണ്ട് തല മൂടി ചാഞ്ഞുറങ്ങുകയാണ്. നടുവിൽ ഇരിക്കുന്ന ചെറുപ്പക്കാരൻ അവരുടെ മകനാവണം. അയാൾ മൊബൈൽ സ്ക്രീനിൽനിന്ന് കണ്ണെടുക്കുന്നില്ല. ഇങ്ങേയറ്റത്തുള്ള വൃദ്ധൻ അക്ഷമയോടെ തല പൊക്കി പുറത്തേക്കു നോക്കിക്കൊണ്ടിരിക്കുന്നു. ഇറങ്ങാനുള്ള സ്ഥലമായോ എന്ന് അയാൾക്ക് പരിഭ്രമമുണ്ട്. ബസ്സ് ഒരു സ്റ്റോപ്പു കഴിഞ്ഞ് പുറപ്പെട്ടതോടെ അയാൾ വഴിയോരത്തെ കെട്ടടങ്ങളിലെ ബോർഡുകളിലെഴുതിയ സ്ഥലപ്പേരു ഉരുവിട്ടു. “അടുത്ത സ്റ്റോപ്പാവും.” വൃദ്ധൻ ചെറുപ്പക്കാരനോടു പറഞ്ഞു. അയാളും തല പൊക്കി പുറത്തേക്കു നോക്കി. മൊബൈൽ കാലുറയുടെ പിൻകീശയിൽ നിക്ഷേപിക്കാൻ പാതി എഴുന്നേറ്റു നിന്നു. പിന്നെ അമ്മയെ തൊട്ടുണർത്തി ഇറങ്ങാൻ തയ്യാറാകാൻ സൂചന കൊടുത്തു. അപ്പോഴേക്കും വൃദ്ധനും പാതി എഴുന്നേറ്റുകഴിഞ്ഞിരുന്നു. റാക്കിൽ വെച്ച കനമുള്ള ഒരു സഞ്ചിക്കു നേരേ വൃദ്ധൻ കൈ ചൂണ്ടി.

Continue reading പുസ്തകം

മാധ്യമം

ഗോപാൽ ഹൊന്നാൽഗെരെ

ദൈവം മരിച്ചു
സ്കൂൾ നിലച്ചു

പരസ്യംപാടില്ലാച്ചുമരിന്മേൽ
ഒരു പയ്യൻ
സ്വന്തം മൂത്രം കൊണ്ട്
8
എന്നെഴുതുന്നു

മാധ്യമം തന്നെ സന്ദേശം

നാരായണീയം

“നീ നല്ല ഉറക്കത്തിലായിരുന്നു അല്ലേ?
പുലരുവോളം കാക്കാൻ ക്ഷമയില്ലാത്തോണ്ടാ
ഈ പാതിരക്കുതന്നെ വിളിച്ചത്

ഇവിടെ വന്നിട്ടും സ്വസ്ഥതയില്ല
എഴുന്നേൽക്കാനേ വയ്യ
മേലാകെ മണ്ണിട്ടു മൂടിയപോലെ

Continue reading നാരായണീയം