ഈ മണ്ണിൽ വീണുമുളച്ചു ഞാൻ
നിന്നെപ്പോലെ
ഈ വിണ്ണിൻ നേർക്കു വളർന്നു ഞാൻ
നിന്നെപ്പോലെ
ഈ മണ്ണിൽ വേരുകളാഴ്ത്തീ ഞാൻ
നിന്നെപ്പോലെ
ഈ മഴയും വെയിലും കൊണ്ടു ഞാൻ
നിന്നെപ്പോലെ
ഈ കിളിതൻ പാട്ടുകൾ കേട്ടു ഞാൻ
നിന്നെപ്പോലെ
ഈ തണലിനു കുടകൾ ചൂടീ ഞാൻ
നിന്നെപ്പോലെ
പച്ച നീല ചുവപ്പ്
ലോകസൈക്കിൾദിനമാണ്*; മൂലയിൽ
ചാരിനിൽക്കുന്നു പാവം! ചിലന്തികൾ
നൂലുപാകിയ ചക്രങ്ങൾ നിശ്ചലം,
നാവുപോയി ചിലയ്ക്കാത്ത കൈമണി.
ഭ്രാന്തവേഗം കുതിച്ചു പിന്തള്ളിയ
മാന്ദ്യഭാവനാം നിത്യപരാജിതൻ;
വിറ്റൊഴിക്കാൻ മനസ്സുവരായ്കയാൽ
കെട്ടിയിട്ടു വളർത്തുമോമൽ മൃഗം.
മൂന്ന് ആളുകൾ
ഒന്നാമൻ
അയാളെ ഓര്‍മ്മ വന്നു.
കണ്‍മുന്നില്‍ നില്ക്കുംപോലെ.
ഒരു കാരണവും കൂടാതെ.
ഉത്സാഹത്തിന്റെ ആള്‍രൂപം.
കാറ്റത്ത് ഉയര്‍ത്തിപ്പിടിച്ച കൊടി.
നിലയ്ക്കാത്ത ചിരി.
ബിയ്യാശയുടെ പെട്ടകം
ജപമാലയിലെ മുത്തുമണിയോളം ചെറുതാക്കി സംഗ്രഹിച്ച ലക്ഷദ്വീപിന്റെ ഇതിഹാസമാണ് അലിക്കുട്ടി ബീരാഞ്ചിറയുടെ പുതിയ പുസ്തകം : ബിയ്യാശയുടെ പെട്ടകം. പോരാട്ടങ്ങളുടെ ചരിത്രവും കണ്ണീരും വീണ, ജിന്നുകളാലും ഇബിലീസുകളാലും പിന്നെപ്പിന്നെ കയറിട്ടുകെട്ടിയിടുന്ന ഭരണാധികാരികളാലും വലയം ചെയ്യപ്പെട്ട ജീവിതത്തുരുത്തുകളുടെ സങ്കട(ൽ)ക്കഥ! ഇത്ര ഹൃദയസ്പർശിയായ ഒരാഖ്യാനം അടുത്തകാലത്തൊന്നും വായിക്കാനിടവന്നിട്ടില്ല.
Continue reading ബിയ്യാശയുടെ പെട്ടകംഇട്ട്യേച്ചൻ ആന്റ് ബ്രദേഴ്സ്
ജി.എല്‍.പി സ്‌കൂളിന്റെ സുവര്‍ണ്ണജൂബിലി ആഘോഷം ഇന്നലെയാണ് ആരംഭിച്ചത്. സ്ഥലം എം.പി. ഉദ്ഘാടനം ചെയ്തു. മൂന്നുദിവസത്തെ പരിപാടിയുണ്ട്. രണ്ടാംദിവസമായ ഇന്നത്തെ മുഖ്യആകര്‍ഷണം സാംസ്‌കാരികസമ്മേളനമാണ്. പ്രോഗ്രാംകമ്മിറ്റി കണ്‍വീനറായ എനിക്ക് ഇന്ന് കാര്യമായ ടെന്‍ഷനൊന്നും ഇല്ല. വിശിഷ്ടാതിഥികള്‍ ഉച്ചതിരിഞ്ഞേ എത്തിത്തുടങ്ങൂ. അപ്പോഴേക്കും സ്‌കൂളിലെത്തിയാല്‍ മതി. പകല്‍ നന്നായൊന്നുറങ്ങണം. ഇന്നലെ രാത്രി ഉറക്കമൊഴിച്ചതിന്റെ ക്ഷീണമുണ്ട്.