ഗാസയിലെ സഹായവിതരണകേന്ദ്രത്തിലേക്ക് ഭക്ഷണത്തിനു കൈനീട്ടി എത്തിയവർക്കുനേരേ നിറയൊഴിച്ച വാർത്ത കേട്ട് മരവിച്ചിരിക്കുമ്പോഴാണ് വെങ്ങാട് സ്കൂളിൽ ‘ദ വളണ്ടിയർ’ എന്ന സ്മൃതിശില്പം പ്രകാശനം ചെയ്യപ്പെടുന്നത്.
കോവിഡുകാലത്ത് സ്കൂളിലെ സമൂഹ അടുക്കളയിൽ ഉണ്ടാക്കിയ ഭക്ഷണം ടിഫിൻ കാരിയറുകളിൽ രോഗികൾക്ക് എത്തിച്ചുകൊടുക്കാനായി സൈക്കിളേറി നിൽക്കുന്ന ഒരു സന്നദ്ധപ്രവർത്തകനാണ് ശില്പം. മഹാമാരിക്കാലത്ത് നിസ്വാർത്ഥസേവനത്തിലേർപ്പെട്ട അനേകം പാചകത്തൊഴിലാളികൾക്കുള്ള ആദരസൂചകമാണ് ഈ കലാസൃഷ്ടി. ഒരുപക്ഷേ ഈ വിഷയത്തിൽ നമ്മുടെ നാട്ടിൽ ഇന്നോളമുണ്ടായ ഒരേയൊരു സംരംഭം.

സുഹൃത്തുക്കളായ, ശില്പി സി.പി.മോഹനനും രൂപകല്പന ചെയ്ത സുഭാഷിനും അഭിനന്ദനം! പ്രിയപ്പെട്ട വി.കെ.ശ്രീരാമനാണ് ഇന്നലെ വെങ്ങാട് ടി.ആർ.കെ.യു.പി സ്കൂളിൽ ഈ ‘വേറിട്ട ശില്പം’ പ്രകാശിപ്പിച്ചത്.