നാരായണീയം

നട്ടപ്പാതിരയ്ക്ക്
ഉറക്കം മുറിച്ച്
ഫോൺ മുഴങ്ങി

ശപിച്ചു കട്ടുചെയ്യാൻ തപ്പിയെടുത്തപ്പോൾ
സ്ക്രീനിൽ തെളിഞ്ഞ പേർ കണ്ടു ഞെട്ടി
ACHAN

മരിച്ചുമണ്ണടിഞ്ഞുവെങ്കിലും
ഫോണിൽനിന്ന് പേരു നീക്കം ചെയ്തിരുന്നില്ല
പരിഭ്രമത്തോടെ എടുത്തു ചെവിചേർത്തു

Continue reading നാരായണീയം

ജുഗൽബന്ദി

മലബാർ മഹോത്സവം
ബാബുക്ക പാടിപ്പാടി
മധുരീകരിച്ചതാം
ബീച്ചിലെ മണൽവിരി
അവിടെ ചമ്രംപടി-
ഞ്ഞിരിപ്പൂ താളക്കുത്തിൽ
ഹൃദയം പിടിവിട്ടു
മിടിക്കും ജനാവലി

Continue reading ജുഗൽബന്ദി

കിടുകിടുക്കം

വയൽനടുപ്പാത.
എഴുപതെൺപതു കിമി വേഗം.

ഹെൽമറ്റുമുഖംമൂടിച്ചില്ലിൽ
എന്തോ വന്നിടിച്ചു.
കോളറിനിടയിലൂടെ
കുപ്പായത്തിനുള്ളിൽപ്പെട്ടു.

Continue reading കിടുകിടുക്കം

ഉല്പം

ഈ മണ്ണിൽ വീണുമുളച്ചു ഞാൻ
നിന്നെപ്പോലെ
ഈ വിണ്ണിൻ നേർക്കു വളർന്നു ഞാൻ
നിന്നെപ്പോലെ
ഈ മണ്ണിൽ വേരുകളാഴ്ത്തീ ഞാൻ
നിന്നെപ്പോലെ
ഈ മഴയും വെയിലും കൊണ്ടു ഞാൻ
നിന്നെപ്പോലെ
ഈ കിളിതൻ പാട്ടുകൾ കേട്ടു ഞാൻ
നിന്നെപ്പോലെ
ഈ തണലിനു കുടകൾ ചൂടീ ഞാൻ
നിന്നെപ്പോലെ

Continue reading ഉല്പം

പച്ച നീല ചുവപ്പ്

ലോകസൈക്കിൾദിനമാണ്*; മൂലയിൽ
ചാരിനിൽക്കുന്നു പാവം! ചിലന്തികൾ
നൂലുപാകിയ ചക്രങ്ങൾ നിശ്ചലം,
നാവുപോയി ചിലയ്ക്കാത്ത കൈമണി.

ഭ്രാന്തവേഗം കുതിച്ചു പിന്തള്ളിയ
മാന്ദ്യഭാവനാം നിത്യപരാജിതൻ;
വിറ്റൊഴിക്കാൻ മനസ്സുവരായ്കയാൽ
കെട്ടിയിട്ടു വളർത്തുമോമൽ മൃഗം.

Continue reading പച്ച നീല ചുവപ്പ്