“ഇല്ല എന്നു നിഷേധിച്ച് ഉള്ളതിനെ ഇല്ലാതാക്കുകയും ഉണ്ട് എന്നാവർത്തിച്ച് ഇല്ലാത്തതിനെ ഉണ്മയാക്കുകയും ചെയ്യുന്ന ഒരിടത്ത് ഉണ്മയെന്ത്, ഇല്ലായ്മയെന്ത്!”
മണൽപ്പാവ / മനോജ് കുറൂർ.
ഉറകളിൽനിന്ന് പല കൈവഴികളായി വന്ന്, തുറയിലൊടുങ്ങുന്ന നദിവഴിയാണ് മനോജിന്റെ കഥാഖ്യാനം. ഹിപ്പികളുടെ അരാജകജീവിതം, പാശ്ചാത്യ സംഗീതം, നക്സൽ തീവ്രവാദം, ഡ്രഗ് മാഫിയ, വർഗ്ഗീയലഹളകൾ, ഇവയുടെയെല്ലാം രാജ്യാന്തരബന്ധങ്ങൾ – ഇങ്ങനെ പല കൈവഴികളിലൂടെ സഞ്ചരിച്ച് സമകാലകൊച്ചിയിൽ കലാശിക്കുന്നു മണൽപ്പാവ.
അനുവാചകരെ പ്രേക്ഷകരായി സങ്കല്പിച്ചെഴുതുന്ന തിരക്കഥകളാണ് ഇപ്പോൾ വിജയിക്കുന്ന നോവലുകൾ. അവിടെ ഭാഷ ഒരു പ്രൊജക്ടർ. മണൽപ്പാവയിൽ നായകപാത്രം തന്നെ തിരക്കഥാകൃത്താണ്. എന്നാൽ കവിയായ മനോജിന്റെ ഭാഷയും ആഖ്യാനം വേറിട്ടത്. ദേശത്തിന്റേയും ചരിത്രത്തിന്റേയും മനുഷ്യബന്ധങ്ങളുടേയും ഇരുളിടങ്ങളിലേക്ക് വെളിച്ചം കാട്ടുന്നത്; സങ്കീർണ്ണതകളെ ഇഴ പിരിക്കുന്നത്.