Author: ppramachandran.in
-
മൂന്നു കവിതകൾ
കവി ‘ട്ർ’ എന്ന ശബ്ദത്തൊടൊപ്പം അ എന്നോ ഇ എന്നോ ഉ എന്നോ പലതരം സ്വരങ്ങൾ കൂട്ടിച്ചേർത്തിട്ടും ചുണ്ടും തൊണ്ടയും പലമാതിരി കോട്ടി ഉച്ചരിച്ചിട്ടും ആ കിളിയുടെ കൂജനം അയാൾക്ക് അനുകരിക്കാനായില്ല. അതിൽ നിറഞ്ഞുതുളുമ്പിയ ആനന്ദം ഉള്ളിൽ അടക്കാനായില്ല. പ്രഭാതനടത്തത്തിനിടയിൽ മരച്ചുവട്ടിൽനിന്ന് മുകളിലേക്കു നോക്കി അയാൾ വികൃതശബ്ദങ്ങളുണ്ടാക്കുന്നത് ആ വഴി സ്കൂട്ടറിൽ പോകുന്ന ഒരാളുടെ കണ്ണിൽ പെടുകയും, അടുത്തുചെന്ന് ഹെൽമറ്റുചില്ല് പൊക്കി എന്തുപറ്റി? സഹായിക്കണോ എന്നു ചോദിക്കുകയും, അതു ശ്രദ്ധിക്കാതെ പൊയ്ക്കൊള്ളാൻ കാണിച്ച ആംഗ്യം കണ്ട് വട്ടൻ…