അറുപത്

അഴകത്തമ്പല,മാൽത്തറ, മുറ്റം
ചിറയിൽ മുങ്ങിവരുന്ന പ്രഭാതം
തുളസിപ്പൂമണമുള്ള നിവേദ്യം
പകരുമൊരമ്മക്കൈയ്യിൻ പുണ്യം

കുളവൻമുക്കിൽ ഫാർമസി; ആരോ-
ഗ്യനികേതനിലെ മശായി കണക്കെ
അവിടെയിരുന്നൊരു നാടിൻ നാഡീ
ചലനമറിഞ്ഞ ഭിഷഗ്വരജന്മം

പലരാജ്യങ്ങളലഞ്ഞിട്ടൊടുവിൽ
തിരുശിവപുരിയിലിരിക്കും പ്രിയനേ
അറുപതിലെത്തിയ നിന്റെ ശിരസ്സിൽ
അവരുടെയാശിസ്സുണ്ടാവട്ടെ!