“താഴത്തെ കുളിമുറീല് സോപ്പില്ല ട്ടോ. ചോറ് വാർക്കുമ്പൊ കൈയ്യ് പൊള്ളാണ്ടെ നോക്കണേ. ഫീസടക്കേണ്ട ലാസ്റ്റ് ഡേറ്റ് മോളോട് ചോദിച്ച് കൊടുത്തയച്ചോളു. മണ്ണെണ്ണ വന്നിട്ട്ണ്ട് എന്ന് കേട്ടു. റേഷൻ കാർഡ് ടീവീടെ സ്റ്റാന്റിന്മേൽ ഉണ്ട്. അവിടേം ഇവിടേം തെരഞ്ഞ് പ്രഷറ് കുട്ടണ്ട.
……… “
പിന്നെ?
പിന്നേയും എന്തൊക്കെയോ പറഞ്ഞല്ലോ?
എന്തായിരുന്നു?
അയാൾ അവളുടെ മുഖത്തേക്കു നോക്കി. ഒട്ടും വേവലാതിയില്ലാതെ, ഇത്രക്കു കൃതാർത്ഥത പ്രകാശിക്കുന്ന ആ മുഖം അയാൾക്ക് പരിചയമില്ലാത്തപോലെ തോന്നി.
ആംബുലൻസ് ഒരു ഹംപ് കയറിയിറങ്ങിയപ്പോൾ സ്ട്രെച്ചറിൽ കിടന്ന, തുണിനാടകൊണ്ട് മുറുക്കിക്കെട്ടിയ, ആ തല ഒന്നിളകി.
“എനിക്കറിയാം ഒക്കെ മറക്കും ന്ന് “