പേക്രോം

പുതിയ പുസ്തകം പേക്രോം! സമീപകാലത്തെഴുതിയ, മുൻ സമാഹാരങ്ങളിൽ ഇല്ലാത്ത രചനകളാണ് ഈ പുസ്തകത്തിലുള്ളത്. മാറുന്ന കാലവും അനുഭവങ്ങളും എന്റെ കവിതയുടെ ഉള്ളും പുറവും പുതുക്കിയിട്ടുണ്ടെന്നു വിശ്വസിക്കുന്നു. 25 വർഷം മുമ്പ് എന്റെ ആദ്യസമാഹാരം – കാണെക്കാണെ – പ്രസിദ്ധീകരിച്ച ഡി.സി.ബുക്സ് തന്നെയാണ് ഈ പുസ്തകവും വായനക്കാർക്കുമുന്നിൽ എത്തിക്കുന്നത് എന്നതിൽ പ്രത്യേകം സന്തോഷം.

Continue reading പേക്രോം

പട്ടാമ്പിപ്പുഴക്കരയിൽ

പട്ടാമ്പിപ്പുഴക്കരയിൽ
പാട്ടുപന്തൽ പടിക്കരികിൽ
പത്തുനൂറു കരിമ്പനകൾ
പാർത്തുനിൽക്കും വരമ്പരികിൽ
ഉയരത്തിലുയരത്തിൽ
ഒരു കമ്പിൽ തലയോട്!

Continue reading പട്ടാമ്പിപ്പുഴക്കരയിൽ

വസ്തുക്കൾ

ലിസെൽ മുള്ളർ

വസ്തുക്കള്‍ക്കിടയ്ക്കാണു
ജീവിതം, അതിനാലേ
ഒറ്റപ്പെടാതെ കഴി-
ഞ്ഞീടുവാന്‍ അവയെ നാം
സൃഷ്ടിച്ചു നമ്മേപ്പോലെ.
ക്ലോക്കിന്നു മുഖം നല്‍കി
കൈകളീ കസേരക്ക്,
വീഴാതെ നില്‍ക്കാന്‍ നാലു
കാലുകള്‍ ഈ മേശയ്ക്കും.
ഷൂസിനെ വായ്ക്കുള്ളിലെ
നാവുപോല്‍ മൃദുവാക്കി.
നാഴികമണികള്‍ക്കും
നാവേകി, അവരുടെ –
യാര്‍ദ്രമാം മൊഴി കേള്‍ക്കാന്‍
രൂപസൗന്ദര്യത്തില്‍ നാം
മുഗ്ദ്ധരാണതുകൊണ്ട്
കൂജയ്ക്കു നല്‍കീ ചുണ്ട്
കുപ്പിക്കു നീളന്‍ കണ്ഠം
നമ്മൾക്കുമുപരിയാ
യുള്ളവ പോലും നമ്മൾ
നമ്മുടെ സ്വരൂപത്തിൽ
പുതുക്കിപ്പണിയുന്നു
ഹൃദയം രാജ്യത്തിന്ന്
കൊടുങ്കാറ്റിനു കണ്ണ്
ഗുഹയ്ക്കു വായ, സുര-
ക്ഷിതരായ് കടക്കുവാൻ

ജുഗൽബന്ദി

മലബാർ മഹോത്സവം
ബാബുക്ക പാടിപ്പാടി
മധുരീകരിച്ചതാം
ബീച്ചിലെ മണൽവിരി
അവിടെ ചമ്രംപടി-
ഞ്ഞിരിപ്പൂ താളക്കുത്തിൽ
ഹൃദയം പിടിവിട്ടു
മിടിക്കും ജനാവലി

Continue reading ജുഗൽബന്ദി

ടർഫിൽനിന്ന് മാളിലേക്ക്

അരങ്ങിനെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്പം – നിൽക്കാനൊരു തറയും മൂന്നു മറയും മുന്നിലൊരു തുറയും – പൊളിച്ചുകളഞ്ഞിട്ട് കാലമേറെയായി. തുറന്ന അരങ്ങ് പുതുമയല്ലാതായി. ഇന്നലെ കൂറ്റനാട്ട് ‘രൂപകല്പനയുടെ ഉത്സവ’ത്തിൽ ഷാജി ഊരാളിയുടെ ഏകാംഗനാടകം ‘മിന്നുന്നതെല്ലാം’ അവതരിപ്പിക്കാനായി സംഘാടകർ തിരഞ്ഞെടുത്തത് ഒരു മാളിനു സമീപമുള്ള ഫുട്ബോൾ ടർഫ് ആയിരുന്നു!

Continue reading ടർഫിൽനിന്ന് മാളിലേക്ക്