
ഓറഞ്ച് അലർട്ട്

പരിഷ്കരിച്ച പാഠ്യപദ്ധതി നിലവിൽവന്ന കാലത്ത് ഒരിക്കൽ എട്ടാംക്ലാസിലെ കുട്ടികൾക്ക് ഒരു പഠനപ്രവർത്തനം നിർദ്ദേശിച്ചു. നാടൻപാട്ടുകൾ ശേഖരിക്കുക. വീട്ടിലോ അയൽപക്കത്തോ ഉള്ള പ്രായംചെന്നവരോടു ചോദിച്ച് എഴുതിക്കൊണ്ടുവരണം. അവരെക്കൊണ്ടു ചൊല്ലിച്ച് ഈണം മനസ്സിലാക്കണം. പിന്നീട് ക്ലാസിൽ ചൊല്ലി അവതരിപ്പിക്കണം.
Continue reading പാടഭേദംഹൈസ്കൂൾകാലം മുതൽ എടപ്പാളിലും പൊന്നാനിയിലും പരിസരങ്ങളിലും നടക്കാറുള്ള സാഹിത്യസദസ്സുകളിൽ പങ്കെടുക്കുന്നത് വലിയ ആവേശമായിരുന്നു. അവിടങ്ങളിലെല്ലാം സ്ഥിരമായി വേദിയിൽ കാണാറുള്ള ദേശത്തെ കവികളിൽ പ്രധാനികളായിരുന്നു പി.എം.പള്ളിപ്പാടു മാഷും വട്ടംകുളം ശങ്കുണ്ണിമാഷും. പള്ളിപ്പാട് മാഷ് നേരത്തേ പോയി. ഇപ്പോൾ ശങ്കുണ്ണിമാഷും.
Continue reading ശങ്കുണ്ണിമാഷ്ഏഴുപതിറ്റാണ്ടു മുമ്പ് കുറ്റിപ്പുറം പാലത്തിന്മേൽ നിന്ന് ഇടശ്ശേരി പേരാറിനെ നോക്കിയതുപോലുള്ള ഒരു നോട്ടം ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘ആലുവാപ്പുഴ’യിൽ ഉണ്ട് (മാതൃഭൂമി ആഴ്ചപ്പതിപ്പ്).
Continue reading ആലുവാപ്പുഴപലതവണ ഹിമാലയാരോഹണം ചെയ്ത, നൂറ്റിമൂന്നു വയസ്സുവരെ ജീവിച്ച, പി. ചിത്രൻ നമ്പൂതിരിപ്പാടിനെക്കുറിച്ച് ഒരിംഗ്ലീഷ് പത്രത്തിൽ വന്ന ലേഖനത്തിന്റെ ശീർഷകം Old man and the Mountain എന്നായിരുന്നു. എന്തൊരൗചിത്യം! Old man and the Sea യിലെ സാന്തിയാഗോ സമുദ്രത്തിലേക്കെന്നപോലെ അദ്ദേഹം പർവ്വതങ്ങളിലേക്കു സാഹസികയാത്ര ചെയ്തു. സാന്തിയാഗോവിനെപ്പോലെ വെറുംകൈയോടെ തിരിച്ചുവന്നു, എന്നാൽ അതിജീവനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും മൃതസഞ്ജീവനി ആത്മാവിൽ നിറച്ചുകൊണ്ട്. പിടിച്ച മീനല്ല, അതിനായുള്ള സമരവും ത്യാഗവുമാണ് സാന്തിയാഗോവിന്റെ ജീവിതത്തെ അർത്ഥപൂർണ്ണമാക്കിയത്. അതുപോലെ കയറിയ ഉയരങ്ങളല്ല, അവിടെനിന്ന് താൻ ഉൾക്കൊണ്ട വിശുദ്ധിയും തിരിച്ചറിഞ്ഞ താഴ്മയുടെ ദർശനവുമാണ് ചിത്രൻനമ്പൂതിരിപ്പാടിന്റെ മഹത്വം.
Continue reading ചിത്രൻനമ്പൂതിരിപ്പാട്