നല്ല മാഷല്ല ഞാൻ-1

നല്ല മാഷല്ല ഞാൻ-1

May 16, 2021, 2:31 p.m.

“മാഷേ.. ഏതു തിരക്കിലും ഇങ്ങനെയൊരു വിളി കേള്‍ക്കുമ്പോള്‍ നിങ്ങള്‍ തിരിഞ്ഞുനോക്കിപ്പോയെങ്കില്‍ തീര്‍ച്ചയാക്കാം നിങ്ങള്‍ ഒരദ്ധ്യാപകനാണ്. ആ വിളിയില്‍ ആദരവുണ്ട്. ബഹുമാനമുണ്ട്. ചിലപ്പോഴൊക്കെ സഹതാപമുണ്ട്. അപമാനവുമുണ്ട്. അതൊരു തസ്തികപ്പേരാണ്. ഒരു സാമാന്യനാമം. കേരളത്തെ സംബന്ധിച്ചിടത്തോളം തെങ്ങുപോലെ സാര്‍വ്വത്രികമായി കാണപ്പെടുന്ന ഒരാളാണ് അയാള്‍.”