വിടഹരീഷ് എനിക്ക് അനുജൻ. കെ.വി.എസ്സിനെപ്പോലെ അവനും അകാലത്തിൽ വിടപറഞ്ഞു.


കലയിലായാലും ജീവിതത്തിലായാലും വ്യവസ്ഥയുമായി ഇണങ്ങിപ്പോകാൻ അവൻ കൂട്ടാക്കിയില്ല. തോൽക്കുന്നവരോടൊപ്പം കൂടി. മുഖ്യധാരയോടു കലഹിച്ചു. അമാന്യമായത് ഉയർത്തിപ്പിടിച്ചു. എതിർപ്പുകളെ ആഘോഷിച്ചു.


പൊന്നാനിയിൽ എത്തിയ കാലം തൊട്ട് ഉത്സാഹം തുളുമ്പുന്ന അവന്റെ സൗഹൃദം എനിക്കു പകർന്ന ഊർജ്ജം ചെറുതല്ല. പുഴമ്പ്രത്തെ പഴയ (ഇപ്പോഴില്ലാത്ത) വീട്. മുറ്റത്തെ നാടകറിഹേഴ്സൽ. വിളവെടുപ്പിന്റെ കൂട്ടുകൃഷിക്കാലം. ലഹരിപിടിച്ച പാതിരാസംവാദങ്ങൾ. ഇരുട്ടു വഴിനടത്തങ്ങൾ...


ആ നല്ല ഓർമ്മകളെല്ലാം നീ ഞങ്ങൾക്കു തന്നിട്ടു പോയി.


വിട, പ്രിയനേ!

🙏