# P P Ramachandran > Poet, Editor and Translator ## Posts - [ഹുസാം മാറൂഫ് കവിതകൾ](https://ppramachandran.in/?p=650): 1സത്യമായും മരണമേ, എനിക്ക് നിന്നെ ഭയമില്ല.നിന്റെ മൃദുപാദങ്ങളെ നോക്കി ഞാൻ പുഞ്ചിരിക്കുന്നു;നിന്റെ കരം ഗ്രഹിക്കാനായി ഞാൻ കൈ നീട്ടുന്നു. ഇന്ദ്രിയങ്ങളെ ശാന്തമാക്കി,എനിക്കും ദുരിതങ്ങൾക്കും ഇടയിലുള്ളഅവസാന മറയും അഴിഞ്ഞു വീഴുന്ന നിമിഷത്തിനായിഞാൻ കാത്തിരിക്കുന്നു. കഷ്ടതകൾക്ക് ഒരതിരു വേണം.നീ എന്റെ വീടിനു പകരമാകണം.എന്റെ പലായനങ്ങളുടെ അന്ത്യമാകണം.എത്രയോ നാളായി നിന്നെ പരിചയമുള്ള ഒരാളെപ്പോലെഎനിക്കു നിന്റെ ചിറകേറി പോകണം,പിറവിക്കു മുമ്പ് ഉണ്ടായിരുന്ന ആ കാലത്തിലേക്ക്. - [മദർ മേരി](https://ppramachandran.in/?p=646): മലയാള മനോരമ സൺഡേ സപ്ലിമെന്റിൽ (19/10/2025) വന്ന ‘ഇപ്പോൾ വായിക്കുന്ന പുസ്തകത്തെക്കുറിച്ച്’ എഴുതിയ കുറിപ്പ്: ഓർമ്മക്കുറിപ്പുകൾ, ജീവചരിത്രം, ആത്മകഥ, നോവൽ എന്നിങ്ങനെ കള്ളിതിരിക്കാൻ കഴിയാത്തവിധം എഴുത്തുരൂപങ്ങളുടെ അപൂർവ്വ സങ്കലനമായ അരുന്ധതി റോയിയുടെ മദർ മേരി കംസ് ടു മീ എന്ന പുസ്തകമാണ് ഏറ്റവും ഒടുവിൽ വായിച്ചുതീർത്തത്. ഒറ്റയിരിപ്പിൽ അല്ലെങ്കിലും മുഴുനീളം രസിച്ചുവായിച്ചു. മനോഹരമായ ഭാഷ. തീക്ഷ്ണമായ അനുഭവങ്ങളുടെ നാടകീയമായ അവതരണം. - [ഊണി](https://ppramachandran.in/?p=639): കൈയ്യിൽ തടഞ്ഞത് എം.പി.നാരായണപിള്ളയുടെ പുസ്തകമാണ്. പകുത്തുകിട്ടിയ താളിൽ ഊണി എന്ന കഥ. ആ ശീർഷകത്തിന് മുൻപു കേൾക്കാത്ത കൗതുകം തോന്നി. കഥയിലെ നായകൻ ഒരു ഊണിയാണ്. പണ്ട് നാട്ടിൻപുറങ്ങളിൽ സദ്യയുണ്ടെന്ന് കേട്ടറിഞ്ഞ് ക്ഷണിക്കാതെ ഉണ്ണാനെത്തുന്ന നിസ്വനും അനാഥനുമായ ആളാണ് ഊണി. ചിലയിടങ്ങളിൽ മരണാനന്തര ചടങ്ങുകളുടെ ഭാഗമായുള്ള ഊട്ടിനു നിയോഗിക്കുന്ന ആളെയും ഊണി എന്നു പറയാറുണ്ടത്രേ. നാരായണപിള്ളയുടെ കഥയിലെ നായകൻ ആദ്യവിഭാഗത്തിൽ പെട്ടയാളാണ്. - [ക്രാന്തദർശി](https://ppramachandran.in/?p=635): കവി പാലൂരിന്റെ ‘കഥയില്ലാത്തവന്റെ കഥ’ എന്ന ആത്മകഥയിൽ അദ്ദേഹം കുട്ടിക്കാലത്ത് കഥകളി പഠിക്കാൻ കലാമണ്ഡലത്തിൽ പോയ സംഭവം വിവരിക്കുന്നുണ്ട്. വേഷം പഠിക്കാനായിരുന്നു മോഹം. മൂത്തമന പട്ടേരിയുടെ ശുപാർശക്കത്തുമായി വെങ്കിച്ചസ്വാമിയെ ചെന്നു കണ്ടു. അദ്ദേഹം കുട്ടിപ്പാലൂരിനെയും കൊണ്ട് മഹാകവി വള്ളത്തോളിന്റെ ഭവനത്തിലെത്തി. ഉച്ചമയക്കം കഴിഞ്ഞ് വള്ളത്തോൾ വന്നപ്പോൾ സ്വാമി കാര്യം അവതരിപ്പിച്ചു. പാലൂരിനെ അടിമുടി ഒന്നു നോക്കിയിട്ട് സ്വകാര്യമായി (ആംഗ്യഭാഷയിൽ) പറഞ്ഞുവത്രേ: “കുട്ടിക്കു കണ്ണു പോരാ. പൊയ്ക്കൊള്ളാൻ പറയൂ.” പിന്നീട് പാലൂർ ഒളപ്പമണ്ണയിൽ പോയി പട്ടിക്കാംതൊടിയുടെ ശിഷ്യനായി എങ്കിലും … Continue reading - [പാടഭേദം](https://ppramachandran.in/?p=621): പരിഷ്കരിച്ച പാഠ്യപദ്ധതി നിലവിൽവന്ന കാലത്ത് ഒരിക്കൽ എട്ടാംക്ലാസിലെ കുട്ടികൾക്ക് ഒരു പഠനപ്രവർത്തനം നിർദ്ദേശിച്ചു. നാടൻപാട്ടുകൾ ശേഖരിക്കുക. വീട്ടിലോ അയൽപക്കത്തോ ഉള്ള പ്രായംചെന്നവരോടു ചോദിച്ച് എഴുതിക്കൊണ്ടുവരണം. അവരെക്കൊണ്ടു ചൊല്ലിച്ച് ഈണം മനസ്സിലാക്കണം. പിന്നീട് ക്ലാസിൽ ചൊല്ലി അവതരിപ്പിക്കണം. - [ശങ്കുണ്ണിമാഷ്](https://ppramachandran.in/?p=619): ഹൈസ്കൂൾകാലം മുതൽ എടപ്പാളിലും പൊന്നാനിയിലും പരിസരങ്ങളിലും നടക്കാറുള്ള സാഹിത്യസദസ്സുകളിൽ പങ്കെടുക്കുന്നത് വലിയ ആവേശമായിരുന്നു. അവിടങ്ങളിലെല്ലാം സ്ഥിരമായി വേദിയിൽ കാണാറുള്ള ദേശത്തെ കവികളിൽ പ്രധാനികളായിരുന്നു പി.എം.പള്ളിപ്പാടു മാഷും വട്ടംകുളം ശങ്കുണ്ണിമാഷും. പള്ളിപ്പാട് മാഷ് നേരത്തേ പോയി. ഇപ്പോൾ ശങ്കുണ്ണിമാഷും. - [ആലുവാപ്പുഴ](https://ppramachandran.in/?p=615): ഏഴുപതിറ്റാണ്ടു മുമ്പ് കുറ്റിപ്പുറം പാലത്തിന്മേൽ നിന്ന് ഇടശ്ശേരി പേരാറിനെ നോക്കിയതുപോലുള്ള ഒരു നോട്ടം ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘ആലുവാപ്പുഴ’യിൽ ഉണ്ട് (മാതൃഭൂമി ആഴ്ചപ്പതിപ്പ്). - [ചിത്രൻനമ്പൂതിരിപ്പാട്](https://ppramachandran.in/?p=612): പലതവണ ഹിമാലയാരോഹണം ചെയ്ത, നൂറ്റിമൂന്നു വയസ്സുവരെ ജീവിച്ച, പി. ചിത്രൻ നമ്പൂതിരിപ്പാടിനെക്കുറിച്ച് ഒരിംഗ്ലീഷ് പത്രത്തിൽ വന്ന ലേഖനത്തിന്റെ ശീർഷകം Old man and the Mountain എന്നായിരുന്നു. എന്തൊരൗചിത്യം! Old man and the Sea യിലെ സാന്തിയാഗോ സമുദ്രത്തിലേക്കെന്നപോലെ അദ്ദേഹം പർവ്വതങ്ങളിലേക്കു സാഹസികയാത്ര ചെയ്തു. സാന്തിയാഗോവിനെപ്പോലെ വെറുംകൈയോടെ തിരിച്ചുവന്നു, എന്നാൽ അതിജീവനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും മൃതസഞ്ജീവനി ആത്മാവിൽ നിറച്ചുകൊണ്ട്. പിടിച്ച മീനല്ല, അതിനായുള്ള സമരവും ത്യാഗവുമാണ് സാന്തിയാഗോവിന്റെ ജീവിതത്തെ അർത്ഥപൂർണ്ണമാക്കിയത്. അതുപോലെ കയറിയ ഉയരങ്ങളല്ല, അവിടെനിന്ന് താൻ … Continue reading - [നീലജലാശയത്തിൽ](https://ppramachandran.in/?p=609): അനന്തത, വിജനത, ഏകാന്തത, വിദൂരത എന്നിവ ഏടറിവു മാത്രമായി. അത്രയ്ക്കു ജനസാന്ദ്രവും വസ്തുനിബിഡവുമാണ് ചുറ്റുപാട്. യാത്രക്കാരെ കുത്തിനിറച്ച വാഹനങ്ങൾ. പരസ്പരം കൂട്ടിമുട്ടാതെ കടന്നുപോകാനാവാത്ത ഫുട്പാത്തുകൾ. ആകാശത്തെ ചെറുകഷണങ്ങളാക്കി വെട്ടിമുറിച്ചു കാട്ടുന്ന കെട്ടിടങ്ങളും ഫ്ലെക്സ് ബോഡുകളും. - [ദ വളണ്ടിയർ](https://ppramachandran.in/?p=605): ഗാസയിലെ സഹായവിതരണകേന്ദ്രത്തിലേക്ക് ഭക്ഷണത്തിനു കൈനീട്ടി എത്തിയവർക്കുനേരേ നിറയൊഴിച്ച വാർത്ത കേട്ട് മരവിച്ചിരിക്കുമ്പോഴാണ് വെങ്ങാട് സ്കൂളിൽ ‘ദ വളണ്ടിയർ’ എന്ന സ്മൃതിശില്പം പ്രകാശനം ചെയ്യപ്പെടുന്നത്. - [പട്ടുനൂൽപ്പുഴു](https://ppramachandran.in/?p=601): പട്ടുനൂൽപ്പുഴു വായിക്കുമ്പോൾ ഇരുട്ടുമുറിയിൽ ഇരുന്ന് കിളിവാതിൽപ്പഴുതിലൂടെ പുറംലോകം നിരീക്ഷിക്കുന്ന ഒരാളാവുന്നു വായനക്കാരി/ൻ. സാംസ എന്ന പതിമൂന്നുകാരൻ നമ്മളിരിക്കുന്ന ഇരുട്ടുമുറിയും അവന്റെ കണ്ണുകൾ നമ്മുടെ കിളിവാതിലും ആകുന്നു. ആളുകൾക്കും വസ്തുക്കൾക്കും സംഭവങ്ങൾക്കും ഇടയിൽ സ്വയം അദൃശ്യനാവുന്ന സാംസയുടെ തിരസ്കരിണിയിൽ നമ്മളും അപ്രത്യക്ഷരാവുന്നു. - [ധൂം ധൂം ധൂം](https://ppramachandran.in/?p=591): ആമിനുമ്മയ്ക്ക് ഉറക്കമില്ല. ഇടനാഴിയിലെ കട്ടിലിൽ അവർ ഉറങ്ങിക്കിടക്കുന്നത് ആരും കണ്ടിട്ടില്ല. കണ്ണടച്ചാൽ മയ്യത്തുകട്ടിലിലാണ് കിടക്കുന്നത് എന്നു തോന്നും. പെട്ടെന്ന് എഴുന്നേറ്റിരിക്കും. അവർ എത്തിവലിഞ്ഞ് ജനൽപ്പാളി തുറന്നിട്ടു. രാത്രി എത്രയായിക്കാണും? പുറത്ത് നിലാവുണ്ട്. ആമിനുമ്മ ജനൽപ്പടിയിൽ വെച്ച ചെറിയ കല്ലുരൽ എടുത്തു. മരപ്പെട്ടിയിൽ നിന്ന് അടയ്ക്കാ കഷണങ്ങളിട്ട് ശബ്ദമുണ്ടാക്കാതെ ഇടിക്കാൻ തുടങ്ങി. ഒച്ച കേട്ടാൽ ഉറങ്ങിക്കിടക്കുന്ന മക്കളാരെങ്കിലും എഴുന്നേറ്റുവന്ന് പ്രാകുമെന്ന് അവർക്കറിയാം. ധും ധും ധും .. ആ ഇടിയിൽ ഒരു താളമുണ്ട്. ആ താളത്തിൽ അവർക്ക് ഒരു … Continue reading - [പീള](https://ppramachandran.in/?p=586): “മാത്തുസ്സാറേ.. ഇങ്ക്ട് നോക്യേ”പീള കെട്ടിയ കണ്ണു തുറന്ന് മാത്യു സാറ് അട്ടത്തേക്കു നോക്കി.“അവിട്യല്ല… ഇബടെ”ഷീജ സാറിന്റെ ശ്രദ്ധ തന്റെ മുഖത്തേക്കു തിരിക്കാൻ അല്പം ഒച്ച കൂട്ടി പറഞ്ഞു. സാറ് അവളെ നോക്കിയില്ല. മരം കൊണ്ടുള്ള തട്ടിന്മേൽ ഏതോ കൊളുത്തിൽ തൂക്കിയിട്ട ഒരു വസ്തുപോലെ സാറിന്റെ കണ്ണ് തൂങ്ങിക്കിടന്നു. അവൾക്ക് ആ കണ്ണിലെ പീള കണ്ടിട്ട് സഹിക്കാനായില്ല. ഇത്തിരി പഞ്ഞി നനച്ച് ആ കണ്ണൊന്നു തുടച്ചുകൊടുക്കാൻ ഷീജക്കു തോന്നി. - [വിറക്](https://ppramachandran.in/?p=584): “വിറകു വെട്ടാൻ ണ്ടോ… വിറക്.. വിറക്..”ദൂരത്തുനിന്നോ ഭൂതത്തിൽനിന്നോ എന്നു തിരിച്ചറിയാനാവാത്ത വിധം ആ വിളി കേട്ടപ്പോൾ ദിവാകര മേനോന് താൻ തറവാട്ടിലെ പടിപ്പുരക്കോലായിൽ ഇരിക്കയാണെന്ന് ഒരു നിമിഷം സ്ഥലജലഭ്രമം അനുഭവപ്പെട്ടു. വാസ്തവത്തിൽ മുംബൈയിലെ വിലപിടിപ്പുള്ള ഒരു റെസിഡൻഷ്യൽ ഏരിയയിലെ മൂന്നാം നിലയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിലാണ് ആ സമയം മേനോൻ ഇരുന്നിരുന്നത്. അയാളുടെ കൈയ്യിൽ അന്നത്തെ ഇംഗ്ലീഷ് ദിനപത്രം മലർക്കെ തുറന്നു പിടിച്ച മട്ടിൽ കാണാം. - [പുസ്തകം](https://ppramachandran.in/?p=582): ബസ്സിൽ നല്ല തിരക്കുണ്ട്. കമ്പിയിൽ പിടിച്ച് തൂങ്ങിനില്ക്കുമ്പോൾ വലതുവശത്തെ സീറ്റുകളിലേക്കായിരുന്നു കണ്ണ്. മൂന്നുപേർ ഇരിക്കുന്നു. വിന്റോ സീറ്റിൽ ഒരു മധ്യവയസ്ക. അവർ ഒരു ഷാളുകൊണ്ട് തല മൂടി ചാഞ്ഞുറങ്ങുകയാണ്. നടുവിൽ ഇരിക്കുന്ന ചെറുപ്പക്കാരൻ അവരുടെ മകനാവണം. അയാൾ മൊബൈൽ സ്ക്രീനിൽനിന്ന് കണ്ണെടുക്കുന്നില്ല. ഇങ്ങേയറ്റത്തുള്ള വൃദ്ധൻ അക്ഷമയോടെ തല പൊക്കി പുറത്തേക്കു നോക്കിക്കൊണ്ടിരിക്കുന്നു. ഇറങ്ങാനുള്ള സ്ഥലമായോ എന്ന് അയാൾക്ക് പരിഭ്രമമുണ്ട്. ബസ്സ് ഒരു സ്റ്റോപ്പു കഴിഞ്ഞ് പുറപ്പെട്ടതോടെ അയാൾ വഴിയോരത്തെ കെട്ടടങ്ങളിലെ ബോർഡുകളിലെഴുതിയ സ്ഥലപ്പേരു ഉരുവിട്ടു. “അടുത്ത സ്റ്റോപ്പാവും.” … Continue reading - [മാധ്യമം](https://ppramachandran.in/?p=579): ഗോപാൽ ഹൊന്നാൽഗെരെ ദൈവം മരിച്ചുസ്കൂൾ നിലച്ചു പരസ്യംപാടില്ലാച്ചുമരിന്മേൽഒരു പയ്യൻസ്വന്തം മൂത്രം കൊണ്ട്8എന്നെഴുതുന്നു മാധ്യമം തന്നെ സന്ദേശം - [നാരായണീയം](https://ppramachandran.in/?p=576): “നീ നല്ല ഉറക്കത്തിലായിരുന്നു അല്ലേ?പുലരുവോളം കാക്കാൻ ക്ഷമയില്ലാത്തോണ്ടാഈ പാതിരക്കുതന്നെ വിളിച്ചത് ഇവിടെ വന്നിട്ടും സ്വസ്ഥതയില്ലഎഴുന്നേൽക്കാനേ വയ്യമേലാകെ മണ്ണിട്ടു മൂടിയപോലെ - [ഒറ്റമണി](https://ppramachandran.in/?p=571): ക്ലാസുമുറികളിൽ ഇലക്ട്രിക് ബെൽ വരുന്നതിനു മുമ്പ് സ്കൂളുകളിലുണ്ടായിരുന്നത് ഇത്തരം ലോഹക്കഷണവും അതിൽ മുട്ടാനുള്ള ഇരുമ്പുദണ്ഡുമായിരുന്നു. ഇന്റർവെൽ സമയത്ത് സ്കൂൾശിപായി ദണ്ഡുമായി വരാന്തയിലൂടെ നടന്നുവരുന്നതു കാണാൻ കുട്ടികൾ ജനാലയിലൂടെ കണ്ണയച്ചു കാത്തിരിക്കും. ഇന്റർവെൽ മണി ‘മൂത്രബെല്ല്’ എന്നാണ് അറിയപ്പെട്ടത്. പ്രാർത്ഥനക്ക് ഒറ്റമണി, പിരീഡ് കഴിയുമ്പോൾ ഇരട്ടമണി, സ്കൂൾ വിടുമ്പോൾ കൂട്ടമണി എന്നിങ്ങനെ അതിനു നിശ്ചിതമായ എണ്ണങ്ങളുണ്ട്. കൂട്ടമണിയുടെ അന്ത്യത്തിൽ കലാശം കൊട്ടുന്നതുപോലെ രണ്ടുമണി വേറിട്ടു മുട്ടും. ചടങ്ങും ചിട്ടയും ഓർത്താൽ ചേങ്ങില പോലെ ഒരു ഘനവാദ്യം തന്നെയോ സ്കൂൾബെല്ല് … Continue reading - [മടുപ്പു മാറ്റാൻ](https://ppramachandran.in/?p=566): ഗോപാൽ ഹൊന്നാൽഗെരെ നരകത്തിലെ ക്ലോക്കിനുപോലുംപുഞ്ചിരിക്കുന്ന മുഖമുണ്ട്.അതിന്റെ സൂചികൾ സമയത്തിനൊത്ത്അനന്തമായി സഞ്ചരിക്കുന്നു.നാലുമണിയടിച്ചാൽ ശിപ്പായി പറയും:കുട്ടികളേ, നരകം കഴിഞ്ഞുനിങ്ങൾക്കിനി വീട്ടിൽ പോയി കളിക്കാം. - [മാവിൻചുവട്ടിലെ നാടകം](https://ppramachandran.in/?p=560): വീട്ടിലെത്തിയ വിരുന്നുകാർക്ക് ‘ഇത് ഞങ്ങളുടെ തോട്ടത്തിലുണ്ടായ പഴമാണ്’ എന്നു വിളമ്പി സത്കരിക്കുന്നതിലെ നൈർമല്യമുണ്ട് നാട്ടിൻപുറത്തെ കലാസമിതി നാടകങ്ങൾക്ക്. കുറ്റവും കുറവും പറയാമെങ്കിലും രാസവളമിടാത്ത ജൈവോത്പന്നങ്ങളാണ് അവ. ആ നാടകങ്ങൾ നഗരങ്ങളിലെ മത്സരങ്ങൾക്കു പോകാറില്ല. അകലങ്ങളിലെ പ്രേക്ഷകരെ ആകർഷിച്ചു വരുത്താറുമില്ല. വാർഷികാഘോഷത്തിന് തൻനാട്ടുകാർക്കും വീട്ടുകാർക്കും ഒത്തൊരുമിക്കാൻ ഒരു നിമിത്തമാകുന്നു എന്നതാണ് അവയുടെ അവതരണസാഫല്യം. - [കൂഹൂ](https://ppramachandran.in/?p=556): ഏകാന്തതയുടെ നൂറു വർഷങ്ങളിൽ താൻ ആദ്യമായി കണ്ട തീവണ്ടിയെ ഉർസുല വിശേഷിപ്പിച്ചത്, An enormous kitchen dragging a village behind it – വലിയൊരു ഗ്രാമത്തേയും വലിച്ചുകൊണ്ടോടുന്ന അടുക്കള – എന്നാണ്. തീവണ്ടി പ്രമേയമായി അരുൺലാൽ സംവിധാനം ചെയ്തവതരിപ്പിച്ച ‘കുഹൂ’ നാടകാനുഭവത്തെ ഇതുപോലെ സംഗ്രഹിക്കാൻ ആവശ്യപ്പെട്ടാൽ ‘ചരിത്രം നിറച്ച തകരപ്പെട്ടികൾ കൊണ്ടുള്ള വൃന്ദവാദ്യം’ എന്നു പറയാം. - [കുഞ്ഞുണ്ണിമാഷ്](https://ppramachandran.in/?p=546): മനുഷ്യർക്ക് ഓർമ്മകൾ ഉണ്ടായിരിക്കുന്നതുകൊണ്ടാണ് സംസ്കാരം നിലനിൽക്കുന്നത്. മറവി മഹാമാരി പോലെ പടർന്നുപിടിക്കുന്ന കാലത്താണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. ബ്രെയിൻ റോട്ട് എന്നതാണ് പോയവർഷത്തെ ഓക്സ്ഫോർഡ് വേഡ് ഓഫ് ദ ഇയർ. ഏകാഗ്രതയും ശ്രദ്ധയും ഇല്ലാതാവുക. Attention span കുറയുക. അസഹിഷ്ണുത വർദ്ധിക്കുക. ഒടുക്കത്തിലെത്തുമ്പോഴേക്കും തുടക്കം മറന്നുപോവുക. ഇതൊക്കെയത്രേ ബ്രെയിൻ റോട്ടിന്റെ ലക്ഷണം. ഓർമ്മശക്തി നിലനിർത്താൻ പണ്ട് കവിതകൾ കാണാതെ പഠിക്കാൻ പറയുമായിരുന്നു. അർത്ഥം അറിഞ്ഞിട്ടല്ലെങ്കിലും. ഇന്നു കവിത കാണാപ്പാഠമില്ല. കണ്ട പാഠവുമില്ല. മെമ്മറി കാർഡും ക്ലൗഡ് സ്റ്റോറേജും … Continue reading - [The room next door](https://ppramachandran.in/?p=542): “People should be aware, once and for all, of the state of the fucking planet they are living on. You are living with a dying woman in a world also in its death throes.” “Do you really think the situation is that desperate?” - [കഥയും പാട്ടും](https://ppramachandran.in/?p=536): കഥയെക്കുറിച്ച് ഒരു കഥ പറയാം. അതെന്തു കഥ എന്നല്ലേ? അതൊരു നാടോടിക്കഥയാണ്. കഥയാണ് ഈ കഥയിലെ ഒരു കഥാപാത്രം. മറ്റൊരു കഥാപാത്രം ആരാണെന്നോ? അതൊരു പാട്ട് ആണ്. കഥയുടെയും പാട്ടിന്റേയും കഥയാണ് പറയാൻ പോകുന്നത്. - [പാത്രം പകർന്ന കഥകൾ](https://ppramachandran.in/?p=525): എഴുത്തുകാരൻ എന്നല്ല ചരിത്രകാരൻ എന്നാണ് ബഷീർ തമാശയായി സ്വയം വിശേഷിപ്പിച്ചിരുന്നത്. കഥകൾ എഴുതുകയല്ല, ഉണ്ടായ സംഭവങ്ങൾ പറയുന്നതുപോലെ എഴുതി അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. തകഴിയും ദേവും വർക്കിയുമെല്ലാം അടങ്ങുന്ന അക്കാലത്തെ പുരോഗമന സാഹിത്യത്തിന്റെ പൊതുസ്വഭാവമായിരുന്നു അത്. അന്നത്തെ നമ്മുടെ കഥാസാഹിത്യം അനുദിനം പരിവർത്തനവിധേയമായിരുന്ന കേരളത്തിന്റെ രാഷ്ട്രീയ സാംസ്കാരിക ചരിത്രവും ആയിരുന്നു. എഴുത്തിൽ സാമൂഹ്യാവസ്ഥയുടെ പ്രതിഫലനമുണ്ടെങ്കിൽ എഴുത്തുകാർ ചരിത്രകാരന്മാർ കൂടിയാണ്. - [ഇറ്റ്ഫോക്ക് 25](https://ppramachandran.in/?p=522): അങ്ങനെ മൂടിക്കെട്ടിയ അന്തരീക്ഷം മാറി ഇറ്റ്ഫോക് വീണ്ടും വരുന്നതിൽ സന്തോഷം! ജനപങ്കാളിത്തംകൊണ്ടും തിരഞ്ഞെടുക്കുന്ന നാടകങ്ങളുടെ സമകാലികത കൊണ്ടും ലോകശ്രദ്ധ നേടിയ ഇന്ത്യയിലെ ഏറ്റവും വലിയ തിയറ്റർ ഫെസ്റ്റിവലാണ് ഇറ്റ്ഫോക്ക്. കൊച്ചുകേരളത്തിലിരുന്ന് ലോകനാടകവേദിയിലെ വിസ്മയപ്രകടനങ്ങൾ കാണാൻ സഹായിക്കുന്ന ഏകജാലകം. ഒന്നരപ്പതിറ്റാണ്ടു മുമ്പ് ഭരത് മുരളിയുടെ നേതൃത്വത്തിൽ അക്കാദമി തുടക്കമിട്ട ഇറ്റഫോക്ക് ഇന്ന് മലയാള രംഗവേദിയെ നിരന്തരം പുതുക്കിപ്പണിയാനുള്ള പ്രേരകശക്തിയായിത്തീർന്നിരിക്കുന്നു. - [കലർപ്പാണ് കല](https://ppramachandran.in/?p=519): കഥകളിയും പാശ്ചാത്യസാഹിത്യവും നവീനനാടകവേദിയും ഇടകലർന്നൊരു രംഗാവിഷ്കാരമാണ് കേരള കലാമണ്ഡലം ഇന്നലെ അവതരിപ്പിച്ച ഓൾഡ് മാൻ ആന്റ് ദ സീ. അപൂർവ്വതകൊണ്ട് അവിസ്മരണീയമായ ഒരു ദൃശ്യാനുഭവം. ഹെമിങ് വേയുടെ പ്രസിദ്ധമായ നോവല്ലയാണ് ആധാരം. പ്രകൃതിയും മനുഷ്യനും ജീവജാലങ്ങളും തമ്മിലുള്ള സംഘർഷങ്ങളുടേയും പാരസ്പര്യത്തിന്റേയും സങ്കീർത്തനം. - [കറുത്ത ഒച്ചകൾ](https://ppramachandran.in/?p=509): ദേശങ്ങളുടേയും സംസ്കാരങ്ങളുടേയും വൈജാത്യത്തെ നിരപ്പാക്കിക്കൊണ്ടുള്ള വികസനരീതികളും ഉപഭോഗശീലങ്ങളും ലോകമെങ്ങും വ്യാപിച്ചതോടെയാണ് മനുഷ്യൻ തന്റെ തന്മയെയും ഉണ്മയെയും ചൊല്ലി ആകുലപ്പെടാൻ ആരംഭിക്കുന്നത്. എന്നാൽ അതിനും മുമ്പേ മതന്യൂനപക്ഷമായും ജാതിശ്രേണിയിൽ അടിപെട്ടും ലിംഗവിവേചനത്താലും ഗോത്രജീവിതം നയിക്കാൻ നിർബന്ധിതരായ സമൂഹങ്ങൾക്ക്, വിശേഷിച്ച് ഇന്ത്യയിൽ, ഈ ആകുലത ആജീവനാന്തം കൊണ്ടുനടക്കേണ്ട ഒന്നായിരുന്നു. സമ്പത്തിനും സംസ്കാരത്തിനും അധികാരികളായ മേലാളർ അവർക്കിണങ്ങുംവിധം നിശ്ചയിച്ച മുഖ്യധാരയെ അവലംബിക്കാൻ വിധിക്കപ്പെട്ടപ്പോൾ കീഴാളർക്ക് നഷ്ടപ്പെട്ടത് അവരുടെ സ്വത്വത്തെ നിർണ്ണയിച്ച ഭാഷയും സംസ്കാരവും ആയിരുന്നു. - [പേക്രോം](https://ppramachandran.in/?p=501): പുതിയ പുസ്തകം പേക്രോം! സമീപകാലത്തെഴുതിയ, മുൻ സമാഹാരങ്ങളിൽ ഇല്ലാത്ത രചനകളാണ് ഈ പുസ്തകത്തിലുള്ളത്. മാറുന്ന കാലവും അനുഭവങ്ങളും എന്റെ കവിതയുടെ ഉള്ളും പുറവും പുതുക്കിയിട്ടുണ്ടെന്നു വിശ്വസിക്കുന്നു. 25 വർഷം മുമ്പ് എന്റെ ആദ്യസമാഹാരം – കാണെക്കാണെ – പ്രസിദ്ധീകരിച്ച ഡി.സി.ബുക്സ് തന്നെയാണ് ഈ പുസ്തകവും വായനക്കാർക്കുമുന്നിൽ എത്തിക്കുന്നത് എന്നതിൽ പ്രത്യേകം സന്തോഷം. - [പട്ടാമ്പിപ്പുഴക്കരയിൽ](https://ppramachandran.in/?p=491): പട്ടാമ്പിപ്പുഴക്കരയിൽപാട്ടുപന്തൽ പടിക്കരികിൽപത്തുനൂറു കരിമ്പനകൾപാർത്തുനിൽക്കും വരമ്പരികിൽഉയരത്തിലുയരത്തിൽഒരു കമ്പിൽ തലയോട്! - [വസ്തുക്കൾ](https://ppramachandran.in/?p=488): ലിസെൽ മുള്ളർ വസ്തുക്കള്‍ക്കിടയ്ക്കാണുജീവിതം, അതിനാലേഒറ്റപ്പെടാതെ കഴി-ഞ്ഞീടുവാന്‍ അവയെ നാംസൃഷ്ടിച്ചു നമ്മേപ്പോലെ.ക്ലോക്കിന്നു മുഖം നല്‍കികൈകളീ കസേരക്ക്,വീഴാതെ നില്‍ക്കാന്‍ നാലുകാലുകള്‍ ഈ മേശയ്ക്കും.ഷൂസിനെ വായ്ക്കുള്ളിലെനാവുപോല്‍ മൃദുവാക്കി.നാഴികമണികള്‍ക്കുംനാവേകി, അവരുടെ –യാര്‍ദ്രമാം മൊഴി കേള്‍ക്കാന്‍രൂപസൗന്ദര്യത്തില്‍ നാംമുഗ്ദ്ധരാണതുകൊണ്ട്കൂജയ്ക്കു നല്‍കീ ചുണ്ട്കുപ്പിക്കു നീളന്‍ കണ്ഠംനമ്മൾക്കുമുപരിയായുള്ളവ പോലും നമ്മൾനമ്മുടെ സ്വരൂപത്തിൽപുതുക്കിപ്പണിയുന്നുഹൃദയം രാജ്യത്തിന്ന്കൊടുങ്കാറ്റിനു കണ്ണ്ഗുഹയ്ക്കു വായ, സുര-ക്ഷിതരായ് കടക്കുവാൻ - [ജുഗൽബന്ദി](https://ppramachandran.in/?p=484): മലബാർ മഹോത്സവംബാബുക്ക പാടിപ്പാടിമധുരീകരിച്ചതാംബീച്ചിലെ മണൽവിരിഅവിടെ ചമ്രംപടി-ഞ്ഞിരിപ്പൂ താളക്കുത്തിൽഹൃദയം പിടിവിട്ടുമിടിക്കും ജനാവലി - [ടർഫിൽനിന്ന് മാളിലേക്ക്](https://ppramachandran.in/?p=477): അരങ്ങിനെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്പം – നിൽക്കാനൊരു തറയും മൂന്നു മറയും മുന്നിലൊരു തുറയും – പൊളിച്ചുകളഞ്ഞിട്ട് കാലമേറെയായി. തുറന്ന അരങ്ങ് പുതുമയല്ലാതായി. ഇന്നലെ കൂറ്റനാട്ട് ‘രൂപകല്പനയുടെ ഉത്സവ’ത്തിൽ ഷാജി ഊരാളിയുടെ ഏകാംഗനാടകം ‘മിന്നുന്നതെല്ലാം’ അവതരിപ്പിക്കാനായി സംഘാടകർ തിരഞ്ഞെടുത്തത് ഒരു മാളിനു സമീപമുള്ള ഫുട്ബോൾ ടർഫ് ആയിരുന്നു! - [മുടിപ്പാലം](https://ppramachandran.in/?p=475): ഒരിടത്തൊരു രാജാവ്. രാജാവിന് മീശയുള്ളവരെ പേടി! പേടിമൂത്ത രാജാവ് പ്രജകളോട് ദേഹത്തെ രോമമെല്ലാം വടിക്കാൻ കല്പിച്ചു. ക്ഷുരകന്മാർക്ക് പണിയായി. രാജ്യമാകെ വടിച്ചിട്ട രോമക്കാടു നിറഞ്ഞു. അതിൽനിന്ന് പുറത്തുകടന്ന പേനുകൾ നാടെങ്ങും പരന്നു . പേൻബാധയെ പേടിച്ച് കോവിഡുകാലത്തെന്നപോലെ ആളുകൾ വീട്ടിൽനിന്നു പുറത്തിറങ്ങാതായി. സ്കൂളുകൾക്ക് അവധി കൊടുത്തു. കുട്ടികളോട് വീട്ടിലിരുന്നു കളിക്കാൻ ഉത്തരവായി. - [പ്രഭയായ് നിനച്ചതെല്ലാം](https://ppramachandran.in/?p=472): പ്രകാശം പരത്തുന്ന പെണ്ണുങ്ങളുടെ കഥയാണ് പ്രഭയായ് നിനച്ചതെല്ലാം. മുംബൈയിലെ ഒരു സ്വകാര്യ ആസ്പത്രിജീവനക്കാരികളായ പ്രഭ, അനു, പാർവതി എന്നിങ്ങനെ മൂന്നു തലമുറകളെ പ്രതിനിധീകരിക്കുന്ന മൂന്നു നായികമാർ. ദുരിതങ്ങളോടു പൊരുതി ജീവിക്കുന്ന അവർക്കു മുന്നിൽ അവരോട് ഇടപെടുന്ന ആണുങ്ങൾ വെറും നിഴലുകൾ. - [ജലമുദ്ര](https://ppramachandran.in/?p=468): “ചീറിയലറും അലയാഴിയാം വാക്യത്തിന്നുകീഴ് വരയിട്ടപോലാം കനോലിക്കനാൽ” 
ഭൂമിയുടെ അറ്റത്തേക്ക് എന്ന കവിതയിൽ പൊന്നാനിപ്പുഴയിൽനിന്ന് വെളിയങ്കോട്ടഴിയിലേക്കു പോകുന്ന കനോലിക്കനാലിനെ ഇടശ്ശേരി വർണ്ണിച്ചത് ഇങ്ങനെയാണ്. അലറുന്ന അലയാഴി എന്ന വാക്യത്തിന് ഇട്ട അടിവരയത്രേ കനാൽ! പ്രകൃതിയെഴുതിയ മഹാവാക്യത്തിന് മനുഷ്യനിട്ട അടിവര! - [ചിരിയും നിർഝരിയും](https://ppramachandran.in/?p=465): “അവന്റെ ചിരി ഉത്തുംഗഗിരിയിൽനിന്നു നിർഝരി” തൊണ്ണൂറുകളുടെ തുടക്കത്തിൽ ഒരു വൈകുന്നേരം കോഴിക്കോട് ടൗൺഹാളിന്റെ മുന്നിൽവെച്ചാണ് വി.കെ.എൻ എന്ന അതികായനെ ഞാൻ നേരിൽ കാണുന്നത്. കെ.പി.രാമനുണ്ണിയുടെ പുസ്തകപ്രകാശനമായിരുന്നു. ചടങ്ങുകഴിഞ്ഞ്, തന്നെ കൊണ്ടുപോകാനുള്ള വണ്ടി വരുന്നതും കാത്ത് മുറ്റത്തിറങ്ങി നിൽക്കുകയാണ് അദ്ദേഹം. അന്നേരം രാമനുണ്ണി പരിചയപ്പെടുത്താൻ വിളിച്ചപ്പോൾ അടുത്തുചെന്നു. - [മണൽപ്പാവ](https://ppramachandran.in/?p=463): “ഇല്ല എന്നു നിഷേധിച്ച് ഉള്ളതിനെ ഇല്ലാതാക്കുകയും ഉണ്ട് എന്നാവർത്തിച്ച് ഇല്ലാത്തതിനെ ഉണ്മയാക്കുകയും ചെയ്യുന്ന ഒരിടത്ത് ഉണ്മയെന്ത്, ഇല്ലായ്മയെന്ത്!”മണൽപ്പാവ / മനോജ് കുറൂർ. ഉറകളിൽനിന്ന് പല കൈവഴികളായി വന്ന്, തുറയിലൊടുങ്ങുന്ന നദിവഴിയാണ് മനോജിന്റെ കഥാഖ്യാനം. ഹിപ്പികളുടെ അരാജകജീവിതം, പാശ്ചാത്യ സംഗീതം, നക്സൽ തീവ്രവാദം, ഡ്രഗ് മാഫിയ, വർഗ്ഗീയലഹളകൾ, ഇവയുടെയെല്ലാം രാജ്യാന്തരബന്ധങ്ങൾ – ഇങ്ങനെ പല കൈവഴികളിലൂടെ സഞ്ചരിച്ച് സമകാലകൊച്ചിയിൽ കലാശിക്കുന്നു മണൽപ്പാവ. - [നനവുള്ള മിന്നൽ](https://ppramachandran.in/?p=459): നനവുള്ള മിന്നൽ വായിക്കുമ്പോൾ രാമൻ കൈയ്യകലത്തിൽ മുന്നിൽ നിൽക്കുന്നതുപോലെ. അയാളുടെ ശബ്ദം കേൾക്കുന്നതുപോലെ. ശ്വാസോച്ഛ്വാസം വരികളെ വിഭജിക്കുന്നതുപോലെ. ഉച്ചരിക്കപ്പെടുന്ന വാക്കിലാണ്, അച്ചടിക്കപ്പെട്ട വാക്കിലേക്കാൾ കവിത എന്ന് രാമനെ ഒരിക്കലെങ്കിലും കേട്ടവർക്ക് തോന്നിയിട്ടുണ്ടാവും. - [അറുപത്](https://ppramachandran.in/?p=457): അഴകത്തമ്പല,മാൽത്തറ, മുറ്റംചിറയിൽ മുങ്ങിവരുന്ന പ്രഭാതംതുളസിപ്പൂമണമുള്ള നിവേദ്യംപകരുമൊരമ്മക്കൈയ്യിൻ പുണ്യം - [കിടുകിടുക്കം](https://ppramachandran.in/?p=455): വയൽനടുപ്പാത.എഴുപതെൺപതു കിമി വേഗം. ഹെൽമറ്റുമുഖംമൂടിച്ചില്ലിൽഎന്തോ വന്നിടിച്ചു.കോളറിനിടയിലൂടെകുപ്പായത്തിനുള്ളിൽപ്പെട്ടു. - [മറവി](https://ppramachandran.in/?p=446): “താഴത്തെ കുളിമുറീല് സോപ്പില്ല ട്ടോ. ചോറ് വാർക്കുമ്പൊ കൈയ്യ് പൊള്ളാണ്ടെ നോക്കണേ. ഫീസടക്കേണ്ട ലാസ്റ്റ് ഡേറ്റ് മോളോട് ചോദിച്ച് കൊടുത്തയച്ചോളു. മണ്ണെണ്ണ വന്നിട്ട്ണ്ട് എന്ന് കേട്ടു. റേഷൻ കാർഡ് ടീവീടെ സ്റ്റാന്റിന്മേൽ ഉണ്ട്. അവിടേം ഇവിടേം തെരഞ്ഞ് പ്രഷറ് കുട്ടണ്ട.……… “പിന്നെ?പിന്നേയും എന്തൊക്കെയോ പറഞ്ഞല്ലോ?എന്തായിരുന്നു? - [ഹാ!കക്ഷം](https://ppramachandran.in/?p=443): സീതാസ്വയംവരമാണ് കളി. അരങ്ങുതകര്‍ത്താടിയ പരശുരാമന്‍ വിടവാങ്ങാനുള്ള ഭാവമാണ്. ക്ഷോഭിച്ചതിനു ക്ഷമചോദിച്ചും രാമലക്ഷ്മണന്മാരെ അനുഗ്രഹിച്ചും ഇനി തപസ്സിനായി വനം പൂകുകയാണെന്നു പ്രസ്താവിച്ചും കലാശമെടുത്തു മറയുകയാണ്. ചടുലമായ ചലനംകൊണ്ട് അരങ്ങു സജീവമായി. - [ഉല്പം](https://ppramachandran.in/?p=440): ഈ മണ്ണിൽ വീണുമുളച്ചു ഞാൻനിന്നെപ്പോലെഈ വിണ്ണിൻ നേർക്കു വളർന്നു ഞാൻനിന്നെപ്പോലെഈ മണ്ണിൽ വേരുകളാഴ്ത്തീ ഞാൻനിന്നെപ്പോലെഈ മഴയും വെയിലും കൊണ്ടു ഞാൻനിന്നെപ്പോലെഈ കിളിതൻ പാട്ടുകൾ കേട്ടു ഞാൻനിന്നെപ്പോലെഈ തണലിനു കുടകൾ ചൂടീ ഞാൻനിന്നെപ്പോലെ - [പച്ച നീല ചുവപ്പ്](https://ppramachandran.in/?p=438): ലോകസൈക്കിൾദിനമാണ്*; മൂലയിൽചാരിനിൽക്കുന്നു പാവം! ചിലന്തികൾനൂലുപാകിയ ചക്രങ്ങൾ നിശ്ചലം,നാവുപോയി ചിലയ്ക്കാത്ത കൈമണി. ഭ്രാന്തവേഗം കുതിച്ചു പിന്തള്ളിയമാന്ദ്യഭാവനാം നിത്യപരാജിതൻ;വിറ്റൊഴിക്കാൻ മനസ്സുവരായ്കയാൽകെട്ടിയിട്ടു വളർത്തുമോമൽ മൃഗം. - [മൂന്ന് ആളുകൾ](https://ppramachandran.in/?p=434): ഒന്നാമൻഅയാളെ ഓര്‍മ്മ വന്നു.കണ്‍മുന്നില്‍ നില്ക്കുംപോലെ.ഒരു കാരണവും കൂടാതെ. ഉത്സാഹത്തിന്റെ ആള്‍രൂപം.കാറ്റത്ത് ഉയര്‍ത്തിപ്പിടിച്ച കൊടി.നിലയ്ക്കാത്ത ചിരി. - [ബിയ്യാശയുടെ പെട്ടകം](https://ppramachandran.in/?p=419): ജപമാലയിലെ മുത്തുമണിയോളം ചെറുതാക്കി സംഗ്രഹിച്ച ലക്ഷദ്വീപിന്റെ ഇതിഹാസമാണ് അലിക്കുട്ടി ബീരാഞ്ചിറയുടെ പുതിയ പുസ്തകം : ബിയ്യാശയുടെ പെട്ടകം. പോരാട്ടങ്ങളുടെ ചരിത്രവും കണ്ണീരും വീണ, ജിന്നുകളാലും ഇബിലീസുകളാലും പിന്നെപ്പിന്നെ കയറിട്ടുകെട്ടിയിടുന്ന ഭരണാധികാരികളാലും വലയം ചെയ്യപ്പെട്ട ജീവിതത്തുരുത്തുകളുടെ സങ്കട(ൽ)ക്കഥ! ഇത്ര ഹൃദയസ്പർശിയായ ഒരാഖ്യാനം അടുത്തകാലത്തൊന്നും വായിക്കാനിടവന്നിട്ടില്ല.  - [ഇട്ട്യേച്ചൻ ആന്റ് ബ്രദേഴ്സ്](https://ppramachandran.in/?p=404): ജി.എല്‍.പി സ്‌കൂളിന്റെ സുവര്‍ണ്ണജൂബിലി ആഘോഷം ഇന്നലെയാണ് ആരംഭിച്ചത്. സ്ഥലം എം.പി. ഉദ്ഘാടനം ചെയ്തു. മൂന്നുദിവസത്തെ പരിപാടിയുണ്ട്. രണ്ടാംദിവസമായ ഇന്നത്തെ മുഖ്യആകര്‍ഷണം സാംസ്‌കാരികസമ്മേളനമാണ്. പ്രോഗ്രാംകമ്മിറ്റി കണ്‍വീനറായ എനിക്ക് ഇന്ന് കാര്യമായ ടെന്‍ഷനൊന്നും ഇല്ല. വിശിഷ്ടാതിഥികള്‍ ഉച്ചതിരിഞ്ഞേ എത്തിത്തുടങ്ങൂ. അപ്പോഴേക്കും സ്‌കൂളിലെത്തിയാല്‍ മതി. പകല്‍ നന്നായൊന്നുറങ്ങണം. ഇന്നലെ രാത്രി ഉറക്കമൊഴിച്ചതിന്റെ ക്ഷീണമുണ്ട്. - [കവിയുടെ കല്ലറ](https://ppramachandran.in/?p=373): ഷുൺടാരോ താനിക്കാവ ഒരിടത്ത് ഒരു ചെറുപ്പക്കാരനുണ്ടായിരുന്നുകവിതയെഴുതിയാണ് അയാള്‍ കഴിഞ്ഞുകൂടിയിരുന്നത്.വിവാഹങ്ങള്‍ക്ക് അയാള്‍ മംഗളഗീതമെഴുതിക്കൊടുക്കുംമരണമുണ്ടായാല്‍ കല്ലറയില്‍ കൊത്തിവെക്കാന്‍ വരികളെഴുതിക്കൊടുക്കും - [പീശപ്പിള്ളി](https://ppramachandran.in/?p=366): വേഷത്തിന്നുള്ള ഭംഗി, കരമതിൽ വിരിയുംമുദ്രയിൽ ചേർന്ന വൃത്തി,ഭാവത്തിന്നുള്ള പൂർത്തി, നവരസമുണരുംകൺകളാർജ്ജിച്ച സിദ്ധിപാത്രത്തിന്നുള്ളുകാട്ടി,പ്പുതുവഴി തിരയാ-നുള്ളൊരന്വേഷബുദ്ധി;പീശപ്പിള്ളിക്കിണങ്ങീ, കലയതിലമരുംഭാവിതൻ ഭാസവൃദ്ധി! (2018 ജനുവരി 2ലെ ഒരു FB പോസ്റ്റ് ആണ്. മെമ്മറീസ് പൊക്കിക്കൊണ്ടുതന്നത്. പീശപ്പിള്ളി രാജീവനെ ആദരിക്കുന്നതിനായി കുന്നംകുളത്തു സംഘടിപ്പിച്ച രംഗരാജീവത്തിൽ രാജീവനു സമർപ്പിച്ച മംഗളപത്രിലെഴുതിയ ഒരു ശ്ലോകം.) - [ഇടയിൽ എവിടെയോ](https://ppramachandran.in/?p=362): “ഓർമ്മ പോലെഇടയ്ക്കു വരാറുണ്ട്മറവി പോലെഇടയ്ക്കു പോകാറുണ്ട്എന്നും പറയാംഇവയ്ക്കിടയിൽഎവിടെയോ ഉണ്ട്അറിയാതെ, ഒച്ച വെക്കാതെ.”(ഞാൻ) - [പുതുവർഷദിനം](https://ppramachandran.in/?p=355): രാവിലെ ബിജു കാഞ്ഞങ്ങാടിന്റെ പുസ്തകങ്ങൾ തിരയുകയായിരുന്നു. ഒന്നുരണ്ടെണ്ണം കിട്ടി. തിളനില രണ്ടാം പതിപ്പിലുണ്ട് കുറച്ചു കവിതകൾ. അമ്മു ദീപയെ വിളിച്ചു. ഒച്ചയിൽനിന്നുള്ള അകലം, ഉള്ളനക്കങ്ങൾ എന്നീ സമാഹാരങ്ങളുമായി അമ്മുദീപ വന്നു. ഞങ്ങൾ ബിജുവിന്റെ കവിതകൾ വായിച്ചുകൊണ്ടിരുന്നു. വരകളിലും വരികളിലും വഴക്കമുള്ളവൻ ബിജു. അമ്മുവും വരയ്ക്കും. റഫീക്ക്, ടി.കെ.മുരളീധരൻ.. ഇരുമാധ്യമങ്ങളിലും വഴക്കമുള്ളവർ ചിലരുണ്ട് പരിചിതവൃന്ദത്തിൽ. ഗതികെട്ടാൽ ഞാനും വരയ്ക്കാറുണ്ട് – മലകൾക്കിടയിലെ സൂര്യനും ഒരു കാക്കയും. - [മേഘങ്ങളെത്താനയക്കൂ](https://ppramachandran.in/?p=353): അഞ്ചരയിഞ്ചു ചതുരത്തിര നോക്കി-യഞ്ചിയ കണ്ണുകള്‍ മങ്ങി,കാതുകള്‍ക്കുള്ളില്‍ തിരുകിയ സംഗീതനാളിയാല്‍ കേള്‍വി ചുരുങ്ങി,കാലവും ദേശവുമില്ലാതെ, ചൂഴുന്നലോകം തിരിച്ചറിയാതെ,വാതിലടച്ചു തപസ്സിരിക്കും നവയോഗിയെത്തട്ടിയുണര്‍ത്താന്‍മേനകയേയല്ല വിദ്യുല്ലതാവൃതമേഘങ്ങളെത്താനയക്കൂ,തോരാതെ പെയ്യട്ടെ, വീണ്ടും പ്രളയത്തി-നാഘാതമേറ്റെണീക്കട്ടെ! 2022 - [തുരുമ്പ്](https://ppramachandran.in/?p=351): ഗവണ്‍മെന്റാസ്പത്രിജനല്‍ക്കമ്പി, കഫംപുരണ്ടിരുണ്ടത്,തുരുമ്പെടുത്തത്. അതിന്നു മേലൊരുചെറുതുമ്പി; ചിറ-കൊതുക്കി പ്രാര്‍ത്ഥിക്കാ-നിരുന്നു തെല്ലിട ദിനരാത്രമെണ്ണി-ക്കഴിയും രോഗികള്‍അതുകണ്ടു മിഴി-യിമകള്‍ പൂട്ടുന്നു അവരുടെ നെഞ്ചി-ന്നകത്തുമന്നേരംഒരു തുമ്പിച്ചിറ-കനക്കം കാണുന്നു ഇരുമ്പിനെപ്പോലുംതുരുമ്പെടുപ്പിച്ചുപ്രചണ്ഡവേഗത്തില്‍പറക്കും കാലമേ, ഇവര്‍ക്കുവേണ്ടി നീകുറച്ചു നേരമീജനല്‍ക്കമ്പിയിന്മേല്‍ഇരുന്നുകൊണ്ടാലും. (ആറുവർഷം മുമ്പ് തൃശൂർ മെഡിക്കൽ കോളേജിൽ ക്യാൻസർ രോഗികൾക്കുള്ള പാലീയേറ്റീവ് വാർഡിൽ രാജുവിനെ പരിചരിച്ചുകൊണ്ടിരിക്കെ മനസ്സിൽ ഊറിക്കൂടിയ വരികളാണ് ഇത്. ഇന്ന് FB അത് വീണ്ടും ഓർമ്മിപ്പിച്ചു.)  - [നദീർ ചിത്രപ്രദർശനം](https://ppramachandran.in/?p=345): ‘ഏകകാര്യമഥവാ ബഹൂത്ഥമാം / ഏകഹേതു ബഹുകാര്യകാരിയാം’. ഒരു കാര്യം സംഭവിക്കുന്നതിനു അനേകം കാരണങ്ങളുണ്ടാകാം. അതുപോലെ ഒരു കാരണത്തിൽനിന്ന് അനേകം കാര്യങ്ങൾ സംഭവിക്കുകയുമാവാം. നമ്മൾ നദീറിന്റെ ചിത്രപ്രദർശനം കാണാൻ പോകുന്നു. അപ്പോൾ തൊട്ടടുത്ത ഗാലറിയിൽ മറിയം ജാസ്മിന്റെ പ്രദർശനമുണ്ടെന്നറിയുന്നു. അതുപോയി കാണുന്നു. ഇരു ഗാലറികളും അന്യോന്യം പിന്തുണയ്ക്കുന്നതായി തിരിച്ചറിയുന്നു. നദീറിന്റെ അടുത്തുനോട്ടങ്ങൾക്ക് (അകംവരകൾ) മറിയത്തിന്റെ വിദൂരനോട്ടങ്ങൾ (പുറംവരകൾ) പരഭാഗശോഭയായി വർത്തിച്ചു. തിരിച്ചും. എം രാമചന്ദ്രനും അക്ബറും ചേർന്നുണ്ടാക്കിയ നദീറിന്റെ ബ്രോഷറും മറിയത്തിന്റെ ‘കാഴ്ചശീലങ്ങൾ തിരുത്തലുകളോടെ’ എന്ന ബ്രോഷറും ഓരോ … Continue reading - [വാൽ മുറിഞ്ഞ പട്ടി](https://ppramachandran.in/?p=341): അങ്ങാടിയിൽ പതിവായി കാണാറുള്ളവാൽ മുറിഞ്ഞ ആ പട്ടിയെ ഇന്നും കണ്ടു.വണ്ടിക്കടിപെട്ട് ചത്തിട്ടില്ല.ഏറുകൊണ്ട് കാലൊടിഞ്ഞിട്ടില്ല.ആരൊക്കെയോ വലിച്ചെറിഞ്ഞഎന്തൊക്കെയോ തിന്ന്അത് ജീവിച്ചിരിക്കുന്നു.കൂട്ടരോടൊപ്പം ഫൂട്പാത്തിൽകിടക്കുന്നു.മനുഷ്യർ നടന്നടുക്കുമ്പോൾഎഴുന്നേറ്റ് വഴിമാറുന്നു.വാഹനങ്ങൾ കടന്നുപോകാൻറോഡരുകിൽ കാത്തുനിൽക്കുന്നു. ഇന്നു രാവിലെപാലു വാങ്ങാൻ പോകുമ്പോൾഅതെന്നെ നോക്കി ഒന്നു ചിരിച്ചു. സന്തോഷമായി, എനിക്ക്. - [ബ്രാഹ്മണിയമ്മയെ ഓർത്തു](https://ppramachandran.in/?p=339): നിലത്തുവീണാൽഅശുദ്ധമാകുമല്ലോ എന്നു കരുതിക്ഷമയോടെ കാത്തുനിന്ന്പശു വാൽ പൊക്കുന്നേരംപിന്നിൽച്ചെന്ന്ഭക്തിപൂർവം ഇരുകൈകളും നീട്ടിസ്വീകരിക്കുമായിരുന്നബ്രാഹ്മണിയമ്മയെ ഓർമ്മവന്നു ഒരു പുസ്തകപ്രകാശനച്ചടങ്ങിൽ പങ്കെടുത്ത്അതു സ്വീകരിച്ചുകൊണ്ട്ഫോട്ടോയ്ക്കു പോസ് ചെയ്തപ്പോൾ. - [പുലിയോടൊത്തു ജീവിതം](https://ppramachandran.in/?p=337): ഹര്‍കയിറ്റ്സ് കാനോ (കോഴിക്കോട്ട് കെ.എല്‍.എഫിനോടനുബന്ധിച്ചു നടന്ന പരിഭാഷാ ശില്പശാലയില്‍വെച്ചാണ് ബാസ്ക് ഭാഷാകവി ഹര്‍കെയിറ്റ്സ് കാനോവിനെ പരിചയപ്പെട്ടത്. വടക്കന്‍ സ്പെയിനിനും തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിനും ഇടയ്ക്ക് കിടക്കുന്ന ചെറിയ പ്രേദേശത്തുമാത്രം പ്രചാരമുള്ള യൂറോപ്യന്‍ ഭാഷയത്രേ ബാസ്ക്. നാല്പതുകാരനായ ഹര്‍കെയിറ്റ്സ് കാനോ ഈ ഭാഷയില്‍നിന്നുള്ള പ്രമുഖ കവിയും വിവര്‍ത്തകനുമാണ്. സച്ചിദാനന്ദന്‍ സാറിന്റെ മേല്‍നോട്ടത്തില്‍ നടന്ന ശില്പശാലയില്‍ മുഖ്യസംഘാടകയായിരുന്ന സംപൂര്‍ണ്ണ ചാറ്റര്‍ജി നല്‍കിയ കവിതകളില്‍നിന്ന് ഞാന്‍ തിരഞ്ഞെടുത്തത് അല്പം നീണ്ട Living with a Tiger എന്ന കവിതയാണ്. കേദാര്‍നാഥ് സിങ്ങിന്റെ വ്യാഘ്രം … Continue reading - [എലിസബത്ത് ഊമഞ്ചേരി](https://ppramachandran.in/?p=335): വിജയ് നമ്പീശൻ (1963-2017) പ്രശസ്ത കവയത്രിഒരു ബ്രെഡ്ഡു വാങ്ങാൻകടയിൽ ചെന്നു.കടക്കാരൻ ചോദിച്ചു:‘നിങ്ങൾ എലിസബത്ത് ഊമഞ്ചേരിയല്ലേ,പ്രശസ്ത കവയത്രി?’എലിസബത്ത് ഊമഞ്ചേരിവീട്ടിലേക്കു തിരിച്ചുപോയി. ഒരു വൈകുന്നേരംഎലിസബത്ത് ഊമഞ്ചേരിതനിക്കായി ഒരു കവിതരചിക്കാനിരുന്നു.കവിത ചോദിച്ചു:‘നിങ്ങളല്ലേ എലിസബത്ത് ഊമഞ്ചേരി,പ്രശസ്ത കവയിത്രി?’‘അതെ’, എലിസബത്ത് ഊമഞ്ചേരി പറഞ്ഞു. അപ്പോൾ കവിത വീട്ടിലേക്കു തിരിച്ചുപോയി. - [പി വി കൃഷ്ണൻ നായർ](https://ppramachandran.in/?p=333): സൗമ്യം മധുരം ദീപ്തം – കൃഷ്ണൻനായർ സാറിന്റെ വ്യക്തിത്വത്തെ ഈ മൂന്നു വിശേഷണങ്ങളിൽ സംഗ്രഹിക്കാം. തൃശൂരിലെ സാംസ്കാരിക സദസ്സുകളിൽവെച്ച് കാണുമ്പോഴെല്ലാം പുഞ്ചിരിയോടെ അടുത്തെത്തി കുശലം ചോദിക്കും. ‘വെണ്മയ്ക്കെന്തൊരു വെണ്മ!’ എന്ന് അപ്പോൾ ആ ശുഭ്രവേഷധാരിയെ നോക്കി ഞാൻ കൈകൂപ്പും. കൃഷ്ണൻനായർ സാർ സെക്രട്ടറിയായിരിക്കുമ്പോഴാണ് എനിക്ക് സാഹിത്യ അക്കാദമി അവാർഡ് ലഭിക്കുന്നത്. മാഷ് എന്നെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. അവാർഡ് ദാനച്ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാൽ ചടങ്ങു നടക്കുന്ന ദിവസം ഞാൻ മുംബൈയിൽ ആയിരുന്നതുകൊണ്ട് എത്താൻ പറ്റിയില്ല. മുത്തങ്ങയിലെ … Continue reading - [ആശാൻ](https://ppramachandran.in/?p=331): വിരിഞ്ഞ പൂവിൻ സൗന്ദര്യംപാടുവോർക്കിടയിൽ ഭവാൻവീണപൂവിന്റെ സത്യത്തെ-പ്പകർന്നൂ മാതൃഭാഷയിൽ. വാഴുന്നോർക്കുള്ള വാഴ്ത്തല്ലകാവ്യമെന്നു തിരുത്തി നീ;വീഴുവോർക്കൊപ്പമെന്നെന്നുംനീതിക്കായ് നിലകൊണ്ടു നീ. (മനോരമ പത്രത്തിനു വേണ്ടി) - [കാടിഴഞ്ഞുപോയ പാട്](https://ppramachandran.in/?p=329): തിരക്കോ ബഹളമോ ജാഥകളോ ആഹ്വാനമോ ഒന്നും ഇല്ലാത്ത ഏകാന്തവിജനതകളെ നമ്മൾ ഇഷ്ടപ്പെടുന്നു. അവിടെ നമ്മൾ തനിച്ചാവും. തന്നിൽത്തന്നെ ലയിച്ചുപോകും. താനറിയാതെ തേൻ നിറഞ്ഞ പൂവായ് വിടരും. ഇങ്ങനെ പൂവിൽ തേനെന്നപോലെ വാക്കിൽ അനുഭൂതിബിന്ദുക്കൾ ഊറുമ്പോൾ അവ കവിതകളാവും. വായനക്ക് സൂചിക്കൂർപ്പുള്ള നാളികയും സൂക്ഷ്മതയുമുള്ളവർ അവ നുകർന്നു രസിക്കും. ഇവ പൗരന്റെ (Citizen) കവിതയല്ല, വ്യക്തിയുടെ (Individual) കവിതയാണ്. പത്മ ബാബുവിന്റെ കുറുംകവിതകൾ ഈ ഗണത്തിൽപ്പെടുന്നു. തീരെ ചെറിയ രചനകളാണെങ്കിലും ഓരോ വാക്യത്തിലും ഏറെനേരം ഇരിക്കേണ്ട ധ്യാനസമാനമായ വായന … Continue reading - [നെഞ്ചിൽ പക്ഷിക്കൂടുള്ള ഒരാൾ](https://ppramachandran.in/?p=264): മുജ്ജന്മത്തിൽ വനവേടനായിരുന്ന ഒരാൾ പക്ഷിശാപം കൊണ്ട് മരമായി പുനർജനിച്ചു. ആ മരത്തിന്റെ ചില്ലയിൽ ഒരു കാട്ടുപക്ഷി കൂടുവെച്ചു. ഒരിക്കൽ പക്ഷി മരമായിത്തീർന്ന ആ മനുഷ്യനോടു ചോദിച്ചു: “നിങ്ങളുടെ ഭാഷയിൽ കാട്ടാളനെ കവിയും മാമുനിയെ മാൻകിടാവുമാക്കി മാറ്റുന്ന മഹാമന്ത്രങ്ങളില്ലേ?” അയാൾ പറഞ്ഞു: “ഞങ്ങളുടെ ഭാഷയിലിപ്പോൾ തവളകൾ പോലും കരയാറില്ല. വാക്കുകൾക്ക് വാത്സല്യവും പൂമ്പൊടിയും ഇല്ലാതായി. മൊഴികളിലെ മഴവില്ലു മാഞ്ഞ് നേർരേഖയായി”. പിന്നീട് അവർ സംസാരിച്ചതേയില്ല. കാലം കടന്നുപോയി. വൃക്ഷത്തിന്റെ നെഞ്ചിൻകൂട്ടിലെ കിളിമുട്ടകൾ വിരിഞ്ഞു. അവ പുതിയ ഭാഷയിൽ ചുണ്ടുപിളർത്തി … Continue reading - [ഋതുഭേദങ്ങൾ](https://ppramachandran.in/?p=261): ചിങ്ങമൊന്നു രണ്ടുമൂന്നായ്കന്നിവെയിൽ പൊള്ളുമാറായ്തുലാമഴയിടക്കിടെചൊരിയുകയായ്. കാലഭേദം കൊണ്ടു മാസ-മുറതെറ്റി വരും പ്രതി-ഭാസമിന്നു നമ്മളനു-ഭവിക്കുമാറായ്. നാളുപക്കം ഞാറ്റുവേലസംക്രമങ്ങളറിയേണ്ടന്യൂനമർദ്ദം നിർണ്ണയിപ്പൂദിനഫലങ്ങൾ. സിഗ്നലുള്ള ജംങ്ഷനിലെവാഹനത്തിലെന്നപോലെമുന്നിലേക്കു ദൃഷ്ടിയൂന്നിയിരിപ്പു നമ്മൾ ഇന്നു മഞ്ഞയെങ്കിൽ നാളെചുവപ്പാകാമോറഞ്ചാകാംമിന്നുമടയാളമായിഋതുഭേദങ്ങൾ. 2022 August - [ഷേക്സ്പിയർ ഗീതകങ്ങൾ](https://ppramachandran.in/?p=259): “അയാളുടെ ദേഹത്തുനിന്ന് കൃത്യം അളവ് മാംസം മുറിച്ചെടുത്തോളൂ. എന്നാൽ ഒറ്റത്തുള്ളി ചോര വീണുപോകരുത്.” ഷേക്സ്പിയറുടേതായി എന്റെ മനസ്സിൽ ആദ്യം തങ്ങിനിന്ന ഒരു വാക്യമാണിത്. ചെറിയ ക്ലാസിൽ പഠിച്ച മർച്ചെന്റ് ഓഫ് വെനീസിന്റെ ആ മലയാളപരിഭാഷയിലൂടെയാണ് ഞാൻ ഷെക്സ്പിയറെക്കുറിച്ച് കേൾക്കുന്നത്. പണത്തിനുവേണ്ടി കൊല്ലാനും മടിക്കാത്ത ലോകത്തിന്റെ ക്രൂരതെക്കുറിച്ച് മനസ്സിലാക്കുന്നതും അതുവഴിയാണ്. പിന്നീട് കോളേജുക്ലാസുകളിലൊന്നിൽ ഷെക്സ്പിയറുടെ മാക്ബെത്ത് പഠിച്ചു. നാടകത്തിലുള്ള ആവേശം കൊണ്ട് ഒഥെല്ലോയും ആന്റണി ക്ലിയോപാട്രയും ട്വൽഫ്ത്ത് നൈറ്റും സ്വയം വായിച്ചുപഠിച്ചു. തൊണ്ണൂറുകളിൽ മായാ തോങ്ബെർഗ് കേരളത്തിൽവന്ന് കാറൽമണ്ണയിൽ … Continue reading - [വില്ലന്മാർ](https://ppramachandran.in/?p=252): ലിറ്റിൽ എർത്ത് തിയ്യേറ്റർ അവതരിപ്പിച്ച ‘ദ വില്ലന്മാർ’ രൂപഘടനയിൽ അനേകം ചെറുനാടകങ്ങൾ കോർത്തുണ്ടാക്കിയ ഒരു നാടകമാലയാണ്. പ്രമേയപരമായി ഐക്യമുള്ളതും എന്നാൽ സന്ദർഭങ്ങളിൽ വ്യത്യസ്തവുമായ ഒരു ദൃശ്യപരമ്പര. രേഖീയമായ കഥാഖ്യാനം ഇല്ല. പാഠങ്ങൾ ഹൈപ്പർലിങ്കുവഴി ബന്ധിപ്പിക്കുന്നതുപോലെ സന്ദർഭങ്ങൾക്ക് ലിങ്ക് നൽകിയിരിക്കുന്നു. ഒരേയൊരു നായകൻ എല്ലായ്പോഴും വിജയിക്കുന്നതിനുവേണ്ടി പരാജയപ്പെട്ടുകൊടുക്കേണ്ടിവരുന്ന വില്ലന്മാരുടെ വിധിയാണ് ഈ ലിങ്ക്. - [പൊന്നാനി ബസ്](https://ppramachandran.in/?p=249): പൊന്നാനിയില്‍ സ്കൂള്‍മാഷായി ചേര്‍ന്ന കാലത്ത്ബസ്സില്‍ ഒരു സ്ഥിരം സഹയാത്രികനുണ്ടായിരുന്നുആലൂര്‍ക്കാരന്‍ ഒരു ബാങ്കുമാനേജര്‍.എത്ര തിരക്കുണ്ടെങ്കിലും അയാള്‍ക്ക് സീറ്റു കിട്ടും.അയാളുടെ അരികത്തെ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ് പതിവ്.അതിലിരിക്കാന്‍ ആളുകള്‍ക്ക് ഭയം.ചുളിവീഴാത്ത അയാളുടെ കുപ്പായത്തിലെങ്ങാനുംഅബദ്ധത്തില്‍ ചാരിപ്പോയാലോ.മാഷായതുകൊണ്ട് എന്നെ അടുത്തുപിടിച്ചിരുത്തും.ലോകകാര്യങ്ങളെപ്പറ്റി തന്റെ അഭിപ്രായം ഉച്ചത്തില്‍ കേള്‍പ്പിക്കും.റേഡിയോ പോലെയാണ്അങ്ങോട്ടു മിണ്ടാനാവില്ല.ഒരിക്കല്‍ ഒരു വഴിതടസ്സം.വിദ്യാര്‍ത്ഥിസമരമായിരുന്നു.റോഡു മുഴുവന്‍ പരന്ന് വലിയൊരു ജാഥ.ബസ്സ് ജാഥക്കു പിന്നാലെ അരിച്ചരിച്ചു നീങ്ങി.ഓഫീസിലെത്താന്‍ നേരം വൈകുമെന്ന് ഉറപ്പായി.ആലൂര്‍ക്കാരന്‍ ബാങ്കുമാനേജരുടെ തൊണ്ടയില്‍നിന്ന്അന്നൊരു സൈറണ്‍ മുഴങ്ങി:“ജനാധിപത്യമാണത്രേ ജനാധിപത്യം!മാഷേ, രാജ്യത്തു പട്ടാളഭരണം വരണംഎന്നാലേ ഇവര്‍ പഠിക്കൂ!”അയാള്‍ അസഹിഷ്ണുതയോടെ … Continue reading - [വിട, സി.വി](https://ppramachandran.in/?p=247): നാടകം ഏതാണ്ട് പകുതിയെത്തുമ്പോഴാണ് സംഘർഷം നിറഞ്ഞ ആ കുടിയറക്കൽ രംഗം. പോക്കർ കൈവശപ്പെടുത്തിയ സ്വന്തം വീട്ടിൽനിന്ന് അബൂബക്കറും കുടുംബവും ഇറങ്ങുകയാണ്. ആകാശം കറുത്തുമൂടിക്കെട്ടി നിൽക്കുന്നു. ഇടയ്ക്ക് മിന്നലുണ്ട്. മഴ ഏതുനിമിഷവും പൊട്ടിച്ചാടിയേക്കും. ബാപ്പയെ കെട്ടിപ്പിടിച്ച് കരയുകയാണ് ആയിഷ. കൃഷിക്കളത്തിന്റെ ഇരുവശത്തുമായി ഇരിക്കുന്ന കാണികൾ വികാരനിർഭരമായ ആ രംഗത്തിന്റെ പരിണാമം എന്താകുമെന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്.അപ്പോൾ ഇടിമുഴങ്ങി.മഴ കോരിച്ചൊരിയാൻ തുടങ്ങി. ഇരുട്ടിലിരുന്ന്, നാടകത്തിന് തത്സമയം പശ്ചാത്തലസംഗീതവും ഇഫക്ടുകളും കൊടുക്കുന്ന സംഘത്തിന്റെ കരവിരുതാണ് ആ പ്രതീതി സൃഷ്ടിക്കുന്നത്. പാടാനും പറയാനും കൊട്ടാനും … Continue reading - [ചില്ലലമാരയിൽ](https://ppramachandran.in/?p=245): ചുമരിലെ ചില്ലലമാരയിൽതട്ടുതട്ടായ് പല വലുപ്പത്തിൽകൗതുകവസ്തുക്കൾ. ചില പുരസ്കാരങ്ങൾചിലതുപഹാരങ്ങൾ. വിദ്യാലയം വായനശാലക്ലബ്ബുകൾ സുഹൃത്തുക്കൾപലപ്പോഴായ് സമ്മാനിച്ചവ. നാട്ടിൽനിന്ന്മറുനാട്ടിൽനിന്ന്അപൂർവ്വമൊന്നുരണ്ടെണ്ണംവിദേശത്തുനിന്ന്. ഏറെനാളായ്തുറക്കാതെ തുടയ്ക്കാതെപൊടിയണിഞ്ഞു മങ്ങിപ്പോയ്. ഇന്നതിൻ മുന്നിലൂടെകടന്നുപോയപ്പോൾഅതിലാരോ പുതുതായൊന്നുകൊണ്ടുവെച്ചപോലെ! അടുത്തുചെന്നുസൂക്ഷിച്ചുനോക്കി:ചില്ലുമൂടിമേൽഅനക്കമറ്റ്ഒരു പല്ലി. ജഡങ്ങൾക്കിടയിൽഒരു ജീവൻ.പ്രതിനിധാനങ്ങൾക്കിടയ്ക്ക്ഒരു മുഴുവൻ സാന്നിദ്ധ്യം.ഭൂതത്തിൽനിന്ന്വർത്തമാനത്തിലേക്ക്തട്ടിയുണർത്തുന്നഒരു വാൽ. ചെറുതെങ്കിലുംഇതിലും വലുതൊന്ന്ഇനി വരാനില്ല. - [ആ കൊച്ചു ജന്തു](https://ppramachandran.in/?p=237): മേരി ഒലിവർ ആ കൊച്ചുജന്തുവുണ്ടല്ലോ, കവിത,അതൊരു താന്തോന്നിയാണ്.ആപ്പിളാകാമെന്നു ഞാൻ വിചാരിച്ചാൽഅതിന് ഇറച്ചിതന്നെ വേണം.തീരത്തൂടെ സ്വൈര്യമായി നടക്കാമെന്നു കരുതിയാൽഅതിന് ഉടുപ്പൂരി വെള്ളത്തിലേക്കു കൂപ്പുകുത്തണം. ചിലപ്പോൾ ഞാൻ ലളിതമായ പദങ്ങൾക്ക്പ്രാധാന്യം നൽകാനാഗ്രഹിക്കും;അപ്പോൾ അത്സാധ്യതകളുടെ ഒരു നിഘണ്ടുതന്നെവിളിച്ചുപറയും. എല്ലാം മതിയാക്കി, നന്ദി പ്രകാശിപ്പിച്ച്,അടങ്ങിയൊതുങ്ങിക്കൂടാൻനിശ്ചയിച്ചാലോ;അതു നാലുകാലിൽ മുറിക്കുള്ളിൽചുവടുവെക്കാനാരംഭിക്കും,അതിരുകടന്ന് ശബ്ദമുണ്ടാക്കിക്കൊണ്ട്എന്നെ കൂട്ടുവിളിക്കും. എന്നാൽ ഞാൻനിന്നെ ഓർമ്മിക്കുന്ന സമയത്ത്-അപ്പോൾ മാത്രം –അത് അനങ്ങാതിരിക്കും;കൈപ്പത്തിമേൽ കൈപ്പത്തി വെച്ച്,അതിന്മേൽ താടി ചേർത്ത്,കാതോർത്തുകൊണ്ട്. - [കാട്ടിലെ സിംഹവും കൂട്ടിലെ സിംഹവും](https://ppramachandran.in/?p=235): “ഡാ, നടക്കുന്നതാണെടാ നാടകം. അതു നടക്കുന്നേടത്തേക്ക് നമ്മള് അങ്ങോട് പോയി കാണണം. നാടകം നമ്മടെ അടുത്തേക്ക് ഇങ്ങോട് വരില്ല.” ജോസേട്ടനാണ് ഇത് പറഞ്ഞത്. ഒരിക്കൽ തൃശ്ശൂരിലെ റീജ്യണൽ തീയ്യേറ്റിന്റെ ഗേറ്റിൽ വെച്ച്. മരിച്ചുപോകുന്നതിനു ഏതാനും വർഷങ്ങൾക്കു മുമ്പ്. ജോസേട്ടൻ എന്നാൽ അടിമുടി നാടകക്കാരനായി ജീവിച്ചുമരിച്ച ജോസ് ചിറമ്മൽ. ആ ജീവിതത്തെക്കുറിച്ച് വടക്കുംനാഥൻ എന്നൊരു കവിത മുമ്പ് ഞാനെഴുതിയിട്ടുണ്ട്. ‘നടക്കുംനാഥൻ’ എന്നാകാമായിരുന്നു ആ ശീർഷകം എന്ന് പിന്നീട് തോന്നിയിട്ടുമുണ്ട്. നടക്കുന്നത് എന്നാൽ തത്സമയം സംഭവിക്കുന്നത് എന്നാണ് താത്പര്യം. നാടകം … Continue reading - [ഓർമ്മച്ചാർത്ത്](https://ppramachandran.in/?p=229): ആലങ്കോട് ലീലാകൃഷ്ണന് പൊന്നാനി, കോളേജ്, കാറ്റ്, കടപ്പുറംതെങ്ങ്, ചകിരി, മീൻ, പള്ളി, ഖബറിടംഇമ്പിച്ചിബാവ, ട്രാൻസ്പോർട്, വെളിച്ചെണ്ണമില്ല്, ബസ്റ്റാന്റ്, മയിൽവാഹനം, അതിൻപിന്നിലിട്ട്യേച്ചൻ, ഇറങ്ങുന്ന സുന്ദരീസുന്ദരന്മാരാം ഉറൂബിന്റെ കുട്ടികൾ പുസ്തകം, മിഠായി, ചർച്ച , സിഗരറ്റ്എക്കണോമിക്സ്, പൊളിറ്റിക്സ്, കാന്റീനി-ലുച്ചയൂൺ, ചായ, ഇലക്ഷൻ പ്രചരണം,എസ്സെഫൈകേയെസ്യു സംഘട്ടനം, യൂത്തുഫെസ്റ്റിവൽ, തെങ്ങിൻ പറമ്പിലെ മേളനം ബീഡിപ്പുക, ബുദ്ധിജീവി, കമ്മ്യൂണിസം,താടി, മുടി, മുഷിമുണ്ട്, മോഡേണിസം,നാടകമെന്ന പ്രഹേളിക, ശക്തിയിൽകാഞ്ചനസീത, ഉച്ചപ്പടം, ആനന്ദ്,ബാലചന്ദ്രൻ ചുള്ളിക്കാട്, കടമ്മന്റെശാന്ത കുറത്തി മുഴങ്ങുന്ന തൊണ്ടകൾ കോണിച്ചുവട്ടിലെ പ്രേമപ്രകമ്പനംതോളിലെസ്സഞ്ചിയിലശ്ലീലപുസ്തകംമാഗസിൻ താളിൽ കവിത, സീസോണിന്നുപോയന്നൊളിവിൽ ലഭിച്ചൊരുമ്മ, … Continue reading - [സോവ്യറ്റ് യൂണിയന്റെ മണം](https://ppramachandran.in/?p=227): ഇന്ന് പത്രത്തിൽ ഉക്രൈനിലെ ഏതോ ഭൂഗർഭ സ്റ്റേഷനിലിരുന്ന് സായമഭ്യർത്ഥിക്കുന്ന മലയാളി വൈദ്യവിദ്യാർത്ഥികളുടെ ചിത്രം നോക്കിയിരുന്നപ്പോൾ പഴയൊരു സോവിയറ്റുകാല കഥ ഓർമ്മവന്നു. വാളമീൻ കല്പിക്കുന്നു ഞാൻ ഇച്ഛിക്കുന്നു എന്ന മാന്ത്രികവാക്യം ഉരുവിട്ടാൽ വിചാരിച്ചതെന്തും സാധിക്കുന്ന വരം ലഭിച്ച യമേല്യ എന്ന ഒരു പാവം കുട്ടി. കൊല്ലാതെ വിട്ടതിന് നന്ദിപൂർവ്വം ഒരു വാളമീൻ അവൾക്കു നൽകിയ വരമായിരുന്നു അത്. കുട്ടിക്കാലത്ത് ആ സചിത്രപുസ്തകം എത്രയോ തവണ വായിച്ചിരുന്നു. വാളമീൻ കല്പിക്കുന്നു എന്ന മന്ത്രമുരുവിട്ട് എത്രയോ നടക്കാത്ത സ്വപ്നങ്ങൾ സങ്കല്പത്തിൽ സാധിച്ചിരുന്നു. … Continue reading - [നാമർ](https://ppramachandran.in/?p=225): കൊല്ലത്തുനിന്നു പ്രസിദ്ധപ്പെടുത്തുന്ന പ്രഭാതരശ്മി മാസികയുടെ 2021 ആഗസ്റ്റ് ലക്കത്തിൽ ആണ് കെ ജി എസ്സിന്റെ നാമർ എന്ന കവിത വായിച്ചത്. അമർത്തിവെക്കപ്പെട്ട കമ്പിച്ചുരുൾ പോലെ വാക്യങ്ങളെ ചുരുട്ടിച്ചുരുക്കിവെക്കുന്ന കെ ജി എസ്സിന്റെ തനതുകാവ്യശൈലി അടയാളപ്പെട്ടു കിടക്കുന്ന മറ്റൊരു രചനയാണ് ഇത്. ഷേക്സ്പിയറിന്റെ ജൂലിയറ്റ് പറയുന്ന ഒരു പേരിലെന്തിരിക്കുന്നു എന്ന പ്രസിദ്ധമായ വരികളുടെ ഒരു മറുവായനയാണ് ഈ കവിത.ഒരു പേരിൽ എന്തിരിക്കുന്നു എന്നല്ല, ഒരു പേരിലാണ് എല്ലാം ഇരിക്കുന്നത് എന്നാണ് കവിതയിലെ ആഖ്യാതാവിന്റെ വെളിപാട്. പേരു കൊണ്ട് ആളറിയാം … Continue reading - [മുറിവായന](https://ppramachandran.in/?p=223): കാലം എ ഡി 2080. സ്ഥലം കേരളത്തിലെ ഒരു നഗരം. ഒരു ബഹുനില പാർപ്പിടസമുച്ചയത്തിന്റെ ഏഴാം നിലയിലെ മുറിയിൽ അജ്ഞാതനായ ഒരാൾ. അയാൾ ഒറ്റയ്ക്കല്ല. കൂടെ അയാളുടെ പൊങ്ങച്ചവും ഉണ്ട്. ശീതീകരിച്ച ആ മുറിയുടെ ജനാലയും വാതിലുമെല്ലാം അടച്ചിട്ടിരിക്കുന്നു. തന്റെ മുന്നിലുള്ള അലമാരയിൽനിന്ന് കൈയ്യിൽത്തടഞ്ഞ ഒരു പുസ്തകമെടുത്ത് മറിച്ചുനോക്കുകയാണ് അയാൾ. പകുത്തുകിട്ടിയ ആ താളിൽ ‘എന്റെ സ്നേഹമേ, നിനക്ക് ‘ എന്നെഴുതി കൈയ്യൊപ്പു ചാർത്തി തിയ്യതി കുറിച്ചിരിക്കുന്നു. ആരോ ആർക്കോ എന്നോ സമർപ്പിച്ച ഒരു പ്രേമോപഹാരമാണ് ആ … Continue reading - [വിശ്വരൂപം](https://ppramachandran.in/?p=221): രാമ,പണ്ടു നമ്മൾഇടശ്ശേരിയുടെ കവിത ചൊല്ലിക്കൊണ്ട്കുറ്റിപ്പുറം പാലത്തിനു ചുവട്ടിൽഇരുന്നത് ഓർമ്മയില്ലേ? അന്ന്അവിടയൊരു മണൽക്കുഴിയിൽനമ്മുടെ കാലു നക്കിക്കൊണ്ട്പുഴുത്തു നരച്ചുകെട്ടുനാറി കിടന്നആ വയസ്സൻ പുഴവെള്ളത്തെകണ്ടത്, അതിന്റെവാലുപോലെ നീണ്ട നീർച്ചാല്നിഷ്പ്രയാസം ചാടിക്കടന്നത്,കവിതയുടെസൗഗന്ധികം തേടിപ്പോയത്..ഓർമ്മയില്ലേ? അതിനെ ഞാൻവീണ്ടും കണ്ടു. ഇന്നലെപ്രഭാതസവാരിക്കിടയിൽറോഡു മുറിച്ചു കടക്കുമ്പോൾകാലു തെറ്റി ഓടയിൽ ചവിട്ടി. അവിടെകെട്ടിക്കിടക്കുകയായിരുന്ന അത്പെട്ടെന്ന് കോപത്തോടെഎഴുന്നേറ്റ്എന്റെ മുന്നിൽ നിന്നു വഴി തടഞ്ഞു ഞാൻ ഭയന്ന്തിരിഞ്ഞോടി.വീട്ടിലെത്തിടീവി തുറന്നപ്പോൾതിരയിലും കണ്ടു അതിനെ. മലമുകളിൽനിന്ന്ഉരുൾപൊട്ടി ഒലിച്ചുവരുന്നത്,വീടും വഴിയുംനാടും നഗരവുംവിഴുങ്ങി നിറയുന്നത്, രാമ,നമ്മൾ കവിത ചൊല്ലിയ പാലംമുങ്ങിപ്പോകുന്നത്. - [കോംപസ്സിന്റെ സൂചിക്കാൽ](https://ppramachandran.in/?p=218): ജീവിവർഗ്ഗങ്ങളിൽ മനുഷ്യൻ മാത്രമേ വിദ്യ അഭ്യസിക്കാൻ വേണ്ടി ആയുസ്സിൽ ഇത്രയധികം കാലം ചിലവഴിക്കുന്നുള്ളു എന്നാണ് പറയപ്പെടുന്നത്. പ്രായപൂർത്തിയാകുവോളം അവന്റെ/അവളുടെ ജീവിതം സ്കൂൾ മതിലകത്തു തളയ്ക്കപ്പെട്ടിരിക്കുന്നു; തുടർന്ന് കാലാലയമതിലകത്തും. പഠിപ്പുകഴിഞ്ഞ് പുറംലോകത്തെത്തിയാൽ പൊതുവേ ആരും തങ്ങളുടെ സ്കൂൾ ജീവിതകാലം ഓർമ്മിക്കാൻ ആഗ്രഹിക്കാറില്ല. ചുരുക്കം ചിലർക്കൊഴിച്ച് മിക്കവർക്കും അതൊരു കയ്പേറിയ കാലം ആയിരിക്കും. കുട്ടികളെ ലോകവുമായി ഇണക്കിയെടുക്കുന്നതിനേക്കാൾ അവരെ മെരുക്കിയെടുക്കാനുള്ള ഇടമായിട്ടാണല്ലോ നമ്മൾ സ്കൂളുകളെ കണ്ടു ശീലിച്ചത്. - [നാടകപ്പൊന്നാനി](https://ppramachandran.in/?p=214): ‘പൊന്നാനിനാടകം’ എന്നു വേറിട്ടു വിളിക്കാനാവുംവിധം ഒരു ഭൂപ്രദേശസൂചികാപദവി പൊന്നാനിയിലെ നാടകങ്ങൾക്ക് അവകാശപ്പെടാനില്ല. മലബാറിലെ പൊതുവായ നാടകമുന്നേറ്റത്തിന്റെ ഭാഗമായിരുന്നു പൊന്നാനിയിലെ രംഗോദ്യമങ്ങൾ. എങ്കിലും വള്ളുവനാട്ടിലേയും ഏറനാട്ടിലേയും അക്കാലത്തെ നാടക അരങ്ങുകളിൽനിന്ന് വേറിട്ട ഒരുള്ളടക്കവും സംഘാടനരീതിയും ഇവിടെയുണ്ടായിരുന്നു. ആ തനിമ എന്തായിരുന്നു എന്ന അന്വേഷണമാണ് ഈ പ്രബന്ധം. - [കോർണർ](https://ppramachandran.in/?p=210): ആൺചുമരും പെൺചുമരും ചേരുന്ന മൂലയിൽ കുടുങ്ങിപ്പോയ അവനവളുടെ വിടുതിയും വിജയാഘോഷവുമാണ് കടമ്പഴിപ്പുറം നാട്യശാസ്ത്രയുടെ ‘കോർണർ’ എന്ന പുതിയ നാടകം. കലയിലും കളിയിലും കഥയിലും ജീവിതത്തിലും നാടോടിത്തം തുള്ളിയ ഒരു നാടകപ്പൊറാട്ട്. ഇന്നലെ രാത്രി ദിലീപൻ മാഷുടെ വീടിനോടു ചേർന്ന നാടകശാലയിൽനിന്ന് ഇറങ്ങുമ്പോൾ, നീണ്ട മഹാമാരിക്കാലത്തിനുശേഷം നല്ലൊരു രംഗാവിഷ്കാരം കണ്ട സംതൃപ്തി അനുഭവപ്പെട്ടു. ശരീരം എന്നാൽ ഒന്നല്ല, പലതാണ് എന്ന തോന്നലിൽനിന്നാണ് ഈ പെർഫോമെൻസ് വികാസം പ്രാപിച്ചിട്ടുള്ളത് എന്നും മാറ്റിനിർത്തപ്പെട്ട മനുഷ്യരുടെ അനുഭവങ്ങളെ ഉൾക്കൊള്ളാനുള്ള ശ്രമമാണ് ഇതെന്നും സംവിധായകൻ … Continue reading - [കാളഭൈരവൻ](https://ppramachandran.in/?p=203): മലബാറില്‍നിന്നുണ്ടായ സാഹിത്യസംഭാവനകള്‍ ആശയപരമായി പൊതുവേ മനുഷ്യസങ്കീര്‍ത്തനങ്ങളായിരുന്നു. ജാതിമതാദി സങ്കുചിതത്വങ്ങളെയും അവ പണിഞ്ഞ മതില്‍ക്കെട്ടുകളെയും തകര്‍ത്തെറിഞ്ഞ് സ്വതന്ത്രമാകുന്ന മാനവികതയെയാണ് പുരോഗമനപ്രസ്ഥാനങ്ങള്‍ കൊണ്ടാടിയത്. മരുമക്കത്തായത്തിന്റെ നാലുകെട്ടുകളും ജന്മിത്തത്തിന്റെ പത്തായങ്ങളും തകര്‍ക്കുന്ന ശബ്ദഘോഷംകൊണ്ട് മുഖരിതമായിരുന്നു പഴയ മലബാറെഴുത്ത്. വി.ടി, എം.ടി, കെ.ടി തുടങ്ങി ഉറൂബ്, ചെറുകാട്, നന്തനാര്‍ എന്നിങ്ങനെ പടര്‍ന്നുപോയ എഴുത്തുകാരുടെ രചനാലോകം ഇതിനു തെളിവാണ്. - [റിൽക്കെ](https://ppramachandran.in/?p=199): വിഖ്യാത ജർമ്മൻ കവി റെയ്നർ മരിയ റിൽക്കെ (1875 – 1926) ഫ്രഞ്ചുഭാഷയിലെഴുതിയ ഒരു കവിതാപരമ്പരയുടെ മലയാളപ്പകർച്ചയാണ് ഈ കാവ്യജാലകങ്ങൾ. സൂസാന്ന പീറ്റർമാൻ ഫ്രഞ്ചിൽനിന്ന് ഇംഗ്ലീഷിലേക്കു മൊഴിമാറ്റി പ്രസിദ്ധീകരിച്ച When I go – Selected French Poems of Rainer Maria Rilke എന്ന പുസ്തകമാണ് അവലംബം. ഒന്നാം ലോകയുദ്ധാനന്തരം സ്വിറ്റ്സർലണ്ടിലേക്കു താമസം മാറ്റിയ റിൽകെ തന്റെ ജീവിതാന്ത്യത്തിലെഴുതിയതാണ് ഈ രചനകൾ. Windows എന്ന ഈ പരമ്പരയ്ക്ക് പ്രചോദകമായത് കവിയുടെ ഫ്രഞ്ചുഭാഷ സംസാരിക്കുന്ന ഒരു കാമുകിയായിരുന്നു … Continue reading - [കെ എ ഗഫൂർ](https://ppramachandran.in/?p=197): അച്ചടിച്ച കടലാസ് അത്യാർത്തിയോടെ വായിക്കുകയും സൂക്ഷിച്ചു വെക്കുകയും ചെയ്തിരുന്ന ഒരു ബാല്യകാലമായിരുന്നു ഞങ്ങളുടേത്. പാഠപുസ്തകമല്ലാതെ മറ്റു പ്രസിദ്ധീകരണങ്ങൾ കിട്ടുക അപൂർവ്വം. അയൽപക്കത്തെ വീടുകളിൽനിന്ന് അമ്മയും ചെറിയമ്മയും വായിക്കാൻ കടം വാങ്ങി കൊണ്ടുവരാറുള്ള വീക്കിലികളാണ് വായനയുടെ ഹരം എന്താണെന്ന് പഠിപ്പിച്ചുതന്നത്. വീക്കിലി കിട്ടിയാൽ അവസാന പേജിൽനിന്നാണ് ഞങ്ങൾ വായന തുടങ്ങുക. കുട്ടികൾക്ക് ഏറെ കൗതുകമുള്ള പംക്തികളെല്ലാം അവസാന താളുകളിലായിരിക്കും. അത് ചിത്രകഥകളാണ്. മനോരമയിൽ ബോബനും മോളിയും. മാതൃഭൂമിയിൽ ചെറിയ മനുഷ്യരും വലിയ ലോകവും. ബോബനും മോളിയും വീട്ടിലെ മുതിർന്നവരും … Continue reading - [എതിരേ വന്നയാൾ](https://ppramachandran.in/?p=195): എതിരേ വന്ന അപരിചിതന്റെ മുഖം ഒറ്റനോട്ടത്തിൽ രാജനെ ഓർമ്മിപ്പിച്ചു. മരിച്ചുപോയ സുഹൃത്ത്, രാജൻ. രാജനെ അപ്രതീക്ഷിതമായി ഓർമ്മിപ്പിച്ചതിന് ഞാനയാളോടു കടപ്പെട്ടിരിക്കുന്നു. അയാൾ എതിരേ വന്നില്ലായിരുന്നെങ്കിൽ, നിശ്ചയമായും ഞാൻ രാജനെ ഓർക്കുമായിരുന്നില്ല. ഞാൻ തിരിഞ്ഞുനിന്ന് നടന്നകലുന്ന അയാളെ കൈകൊട്ടി വിളിച്ചു. അയാൾ നടത്തം നിർത്തി, പതുക്കെ പിന്നിലേക്കു തിരിഞ്ഞ്, എന്നെയാണോ എന്ന് ചോദിക്കുന്നതുപോലെ മുഖമുയർത്തി. ഞാൻ അയാൾക്കുനേരെ നടന്നു. അടുത്തുചെന്ന് ഒരിക്കൽക്കൂടി അയാളുടെ മുഖത്തേക്കു നോക്കി. അയാളുടെ മുഖത്തിന് രാജന്റെ ഛായയുണ്ട്. എന്നാൽ കൃത്യമായി ഏതവയവമാണ് ആ ഛായ … Continue reading - [സായിയുടെ കവിത](https://ppramachandran.in/?p=193): മൂന്നു പതിറ്റാണ്ടുമുമ്പ് കോഴിക്കോടു സർവ്വകലാശാലയുടെ മീഞ്ചന്തയിലുള്ള ബി.എഡ് സെന്ററിൽ വെച്ചാണ് സായിയെ പരിചയപ്പെടുന്നത്. എന്റെ വിഷയം മലയാളവും സായിയുടേത് സംസ്കൃതവുമായിരുന്നു. സാഹിത്യം സംഗീതം സംസ്കാരം എന്നിവകളിൽ ഒരേ അഭിരുചി പങ്കിട്ടിരുന്ന ഞങ്ങൾ അതിവേഗം സുഹൃത്തുക്കളായി. കോളേജിലേക്കും തിരിച്ചുമുള്ള ഞങ്ങളുട യാത്രയും ഒരുമിച്ചായിരുന്നു. കോഴിക്കോട്ടേക്കുള്ള പാസഞ്ചർ വണ്ടിയിൽ കുറ്റിപ്പുറത്തുനിന്ന് ഞാനും തിരുനാവായിൽനിന്ന് സായിയും കയറും. സ്വദേശം പാലായ്ക്കടുത്തുള്ള രാമപുരമാണെങ്കിലും അക്കാലത്ത് സായി താമസിച്ചിരുന്നത് തിരുനാവായിലെ ബന്ധുവീട്ടിൽ ആയിരുന്നു. - [രാമരം](https://ppramachandran.in/?p=191): ‘പി.പി.രാമചന്ദ്രനല്ലേ?’‘അതെ.’‘ഇവിടെയുണ്ടു ഞാൻ എന്നറിയിക്കുവാൻമധുരമാമൊരു കൂവൽ മാത്രം മതി.’ഘനഗംഭീരമായ ശബ്ദം!‘ഈ കവിത എനിക്കു വലിയ ഇഷ്ടമായി.’‘സന്തോഷം.’‘എന്നെ മനസ്സിലായോ? ഞാൻ മുരളി.’മറുപടി പറയാൻ എനിക്കു വാക്കു കിട്ടുന്നില്ല. ഭരത് മുരളിയാണ് വിളിക്കുന്നത്! എന്റെ കവിത അദ്ദേഹം ഹൃദിസ്ഥമാക്കിയിരിക്കുന്നു! ആഹ്ലാദവും സങ്കോചവും കൊണ്ട് വീർപ്പുമുട്ടി ഞാൻ എങ്ങനെയെല്ലാമോ നന്ദി പ്രകടിപ്പിച്ച് ആ ഫോൺ സംഭാഷണം അവസാനിപ്പിച്ചു. മറ്റൊരിക്കൽ നരേന്ദ്രപ്രസാദും ആ കവിതയെപ്പറ്റി എഴുതുകയും പറയുകയും ചെയ്തതോർക്കുന്നു. അന്ന് സിനിമാക്കാർക്കിടയിൽ ഈ കവിത പ്രചരിപ്പിച്ചത് ശ്രീരാമേട്ടനാണ് എന്ന് പിന്നീടറിഞ്ഞു. അത്രക്കു ‘ലളിത’വും കാവ്യാത്മകവുമാണ് … Continue reading - [സുന്ദരൻ](https://ppramachandran.in/?p=189): സുന്ദരന്‍ എന്നായിരുന്നു അയാളുടെ പേര്. നരച്ച താടിയും മുടിയും. മുഷിഞ്ഞ ഷര്‍ട്ടും മുണ്ടും. അറുപതോ എഴുപതോ ആയിക്കാണും പ്രായം. ആരെക്കണ്ടാലും “ഒരു പത്തുറുപ്യ തര്വോ?” എന്നു ചോദിക്കും. കൊടുത്താലും കൊടുത്തില്ലെങ്കിലും ചിരിക്കും. സുന്ദരന്റെ കൂടെ എല്ലായ്പോഴും ഒരാടോ പശുവോ പോത്തോ പട്ടിയോ പൂച്ചയോ കാണും. അതിന്റെ ഉടമസ്ഥതയൊന്നും അയാള്‍ക്കുണ്ടാവില്ല. എന്നാലും അതിനെ മേയ്ക്കുകയാണ് എന്നാണ് നാട്യം. ഉച്ചകളില്‍ കുന്നിന്‍ചെരിവിലെ മരച്ചുവട്ടില്‍ ആടുമേയ്ക്കുന്നവനായി. അല്ലെങ്കില്‍ കൊയ്ത്തുകഴിഞ്ഞ പാടത്ത് പശുവിനെ തീറ്റുന്നവനായി. സുന്ദരന്‍ മരിച്ചുപോയി. ഇല കൊഴിയുംപോലെ സ്വാഭാവികമായി. ഇപ്പോഴും … Continue reading - [കുഴിക്കാട്ടുശ്ശേരി ചർച്ച](https://ppramachandran.in/?p=185): 1. സുബൈദ ടീച്ചറോട് പുതുകവിത ഏറെ കടപ്പെട്ടിരിക്കുന്നു. ടീച്ചറെപ്പോലെ കവിതയിലെ പുതുവഴികളെ പിന്തുടരുകയും അടയാളപ്പെടുത്തുകയും ചെയ്ത കാവ്യാസ്വാദകർ വിരളമാണ്. അതുകൊണ്ടുതന്നെ ടീച്ചറുടെ സാന്നിദ്ധ്യം ഈ അരങ്ങിനെ ധന്യമാക്കുന്നു. ഭാഷയിലെ കൊത്തുപണിയാണ് എനിക്കു കവിത. രചന ഒരു ഭാഷാശില്പമാണ്. കവിതയിലെ വാക്കിന് അനുഭവങ്ങളുടെ അനേകം അടരുകളുണ്ട്. അർത്ഥത്തിന്റെ കൃത്യതയല്ല, സന്ദിഗ്ധതയാണ് കവിതയിലെ വാക്കിന്റെ കല. ഈ സൗന്ദര്യം തിരിച്ചറിഞ്ഞാൽ പിന്നെ കവിത ഒരു ബാധ പോലെ നമ്മളെ പിടികൂടും. വിക്രമാദിത്യന്റെ തോളിലെ വേതാളം പോലെ നമ്മളെ അസ്വസ്ഥപ്പെടുത്തിക്കൊണ്ട്, എന്നാൽ … Continue reading - [ഒൽമാരം](https://ppramachandran.in/?p=182): ദ്വീപിലെ ഒരു നാടോടിപ്പാട്ടിനെ അവലംബിച്ച് വൻകരയിൽ ഒരു നാടകം ചെയ്യുന്നതിന് എന്താണ് സാംഗത്യം? ‘ഞാനും പോട്ടേ ബാപ്പാ ഒൽമാരം കാണുവാൻ’ എന്ന നാടകം കാണാൻ സ്കൂൾ ഓഫ് ഡ്രാമയിലേക്കു പോകുമ്പോൾ മനസ്സിലുയർന്ന ചോദ്യമാണ്. ഭൂമിശാസ്ത്രപരമായ കിടപ്പുകൊണ്ടുതന്നെ മുഖ്യധാരയിൽനിന്ന് അകന്നും ഓരത്തിലേക്ക് തള്ളിമാറ്റപ്പെട്ടും കഴിയുന്ന ജനതയാണ് ലക്ഷദ്വീപിലുള്ളത്. സമീപകാലത്താകട്ടെ ദ്വീപുവാസികളുടെ പരമ്പരാഗതവും പ്രശാന്തവുമായ ജീവിതരീതിയെ അട്ടിമറിക്കുന്ന കേന്ദ്ര ഭരണപരിഷ്കാരങ്ങൾകൊണ്ട് കലുഷവുമാണ് അവിടം. ദ്വീപിൽനിന്നുള്ള ചലച്ചിത്രകാരി ഐഷ സുൽത്താനയുടെ തുറന്നടിച്ച പ്രതിഷേധവും അവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ അഡ്മിനിസ്ട്രേറ്റർ നടപടിയും മറക്കാൻ … Continue reading - [ഒപ്പ്](https://ppramachandran.in/?p=179): ‘നാട്യവേദത്തിലെ പ്രതാപമുദ്രകൾ’ എന്ന പുസ്തകമാണ് കൈയ്യിൽ. 2001ൽ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചത്. താളവാദ്യനൃത്ത കലകളിലെ ആചാര്യന്മാരെ അടയാളപ്പെടുത്തുന്ന ലേഖനങ്ങളുടെ സമാഹാരം. മുംബൈയിലെ ‘കേളി’യാണ് സംഘാടകർ. പുസ്തകത്തിന് ആമുഖമായി വിശ്വവിഖ്യാതനായ തബലിസ്റ്റ് സാക്കിർ ഹുസൈൻ കേരളീയ താളപ്പെരുമയെപ്പറ്റി ഒരു കുറിപ്പെഴുതിയിട്ടുണ്ട്. അതിനു ചുവടെ അദ്ദേഹം ചാർത്തിയ കൈയൊപ്പാണ് ഇത്. പേരിലെ ഇംഗ്ലീഷ് അക്ഷരങ്ങളെ തബലയിലെ ഡഗ്ഗയാണോ (ഇരു കുറ്റികളിൽ വലിയത്) എന്നു തോന്നിപ്പിക്കുംവിധം വിന്യസിച്ച ഒരു ചിത്രം! വാദകന് വാദ്യം തന്നെ മുദ്ര! ഇതു കണ്ടപ്പോൾ ഞാൻ എന്റെ … Continue reading - [കവിത എന്ന പ്രതിഷ്ഠാപനകല](https://ppramachandran.in/?p=176): ലിറ്ററേച്ചർ ഫെസ്റ്റിവലുകളുടെ കാലമാണ് ഇപ്പോൾ. പണ്ട് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളെ കേന്ദ്രീകരിച്ചുമാത്രം നടന്നിരുന്ന സാഹിത്യോത്സവങ്ങൾ ഇന്നു കേരളത്തിലെ ചെറുപട്ടണങ്ങളിൽപ്പോലും ആഘോഷത്തോടെ സംഘടിപ്പിച്ചുവരുന്നു. സ്വദേശത്തും വിദേശത്തുമുള്ള വിഖ്യാതരായ എഴുത്തുകാരെ നേരിൽ കാണാനും സംസാരിക്കാനുമുള്ള വേദികൾ ഇന്നു നിരവധിയാണ്. സാഹിത്യശാഖകളിൽ കവിതക്കു പ്രത്യേകമായി പട്ടാമ്പി കോളേജിൽ സംഘടിപ്പിക്കാറുള്ള കാർണിവലും ഇതിനകം സഹൃദയശ്രദ്ധ നേടിക്കഴിഞ്ഞു. മുൻകാലത്ത് നമ്മളാരാധിക്കുന്ന എഴുത്തുകാരെ നേരിൽ കാണാനുള്ള അവസരമൊരുക്കിയിരുന്നത് സാഹിത്യക്യാമ്പുകളായിരുന്നു. ക്യാമ്പുകളിൽ അവർ പറയുന്ന അനുഭവങ്ങളും നിലപാടുകളും അതിലെ പ്രതിനിധികൾക്ക് വലിയ ആവേശമായിരുന്നു. മുതിർന്ന എഴുത്തുകാരും നവാഗതരായ … Continue reading - [ചിന്താവിഷ്ട](https://ppramachandran.in/?p=174): രഘു കമ്പനിയുടെ കോൺഫറൻസിൽ പങ്കെടുക്കാൻ ചെന്നൈയിൽ പോയി. മക്കൾ രണ്ടുപേരും സ്കൂളിൽനിന്ന് പഠനയാത്രക്കും പോയി. ഒറ്റയ്ക്കായപ്പോൾ സ്മിതക്ക് വല്ലാത്തൊരു ലാഘവത്വം അനുഭവപ്പെട്ടു. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് അന്നു സന്ധ്യക്ക് അവൾ ബാൽക്കണിയിൽ പോയിരുന്നു.അപ്പാർട്മെന്റിന്റെ ഒമ്പതാം നിലയിലായിരുന്നു അവരുടെ ഫ്ലാറ്റ്. ബാൽക്കണിയിൽ ഇരുന്നാൽ അന്തിമങ്ങൂഴത്തിൽ അകലെ ഇരമ്പുന്ന നഗരപ്രകാശം കാണാം. അവൾ ചെവിയിൽ ബ്ലൂടൂത്ത് കേൾവിമുകുളങ്ങൾ തിരുകിയിരുന്നു. മിന്നാമിനുങ്ങിനെപ്പോലെ അവളുടെ കാതുകളിൽ ഒരു പ്രകാശം ഉണ്ടായിരുന്നു.പി.ജി മലയാളത്തിലെ സഹപാഠികളുടെ വാട്സ്അപ്പ് ഗ്രൂപ്പ് തുറന്ന് മെസേജുകൾ സ്ക്രോൾ ചെയ്തു പോവുകയായിരുന്നു അവൾ. … Continue reading - [കാവ്യാധ്യാപിക](https://ppramachandran.in/?p=172): മേരി ഒലിവർ എനിക്കു പഠിപ്പിക്കാൻ സർവ്വകലാശാല പുതിയതും ഗംഭീരവുമായ ഒരു ക്ലാസ്മുറി അനുവദിച്ചു. “എന്നാൽ ഒരുകാര്യം: നിങ്ങളുടെ വളർത്തുനായയെ ഇവിടെ കയറ്റരുത്.” അവർ പറഞ്ഞു. “പക്ഷെ അത് അനുവദിക്കണമെന്ന് എന്റെ കരാറിൽ ഞാൻ ചേർത്തിട്ടുള്ളതാണല്ലോ?” ഞാൻ വാദിച്ചു. (ഇക്കാര്യം മുൻകൂട്ടിക്കണ്ട് ഞാൻ ഉറപ്പുവരുത്തിയിരുന്നു.) ഏതായാലും വാദപ്രതിവാദങ്ങൾക്കൊടുവിൽ പഴയൊരു കെട്ടിടത്തിലെ പഴയൊരു മുറിയിലേക്കു മാറാൻ ഞാൻ തയ്യാറായി. വാതിൽ തുറന്നുതന്നെ വെച്ചു. മുറിയിൽ ഒരു പാത്രം വെള്ളം നിറച്ചുവെച്ചു. അകലെനിന്ന് ബെൻ (നായ) കുരയ്ക്കുന്നതും ഓരിയിടുന്നതും മറ്റുശബ്ദങ്ങൾക്കിടയിൽ എനിക്കു … Continue reading - [ചോഴി](https://ppramachandran.in/?p=167): രാമകൃഷ്ണാ ഗോവിന്ദാചാമ കുത്ത്യാ തവിടുണ്ടോപപ്പടം കാച്ച്യാ പൊള്ളേണ്ടോവെളിച്ചെണ്ണബ്ഭരണിക്കു മൂടുണ്ടോപൊരണ്ടേക്കാട്ടില് കാടുണ്ടോവട്ടംകുളത്തില് വെള്ളണ്ടോചോലക്കുന്നത്ത് മണ്ണുണ്ടോകൊളങ്കരപ്പാടത്ത് ഞണ്ടുണ്ടോഞാറ്റുവേലക്ക് മഴയുണ്ടോവാക്കിനുള്ളില് പൊരുളുണ്ടോരാമകൃഷ്ണാ ഗോവിന്ദാചാമകുത്ത്യാ തവിടുണ്ടോ - [ശേഷം](https://ppramachandran.in/?p=160): ലോർണ ക്രോസിയെർ ഞാൻ തന്നെഎന്റെ വളർത്തു നായ്.നടക്ക് –ഞാൻ എന്നോടു പറയും;എന്നിട്ട് വാതിൽക്കലോളം പോകും.തിന്ന്, എന്നു പറഞ്ഞ്എനിക്കു വെച്ചത്ഞാൻതന്നെ തിന്നും.കിടക്ക്, എന്നു കല്പിച്ച്ഞാൻ തന്നെ നിലത്തു ചുരുണ്ടുകൂടും;കൈപ്പത്തിമേൽ തല ചായ്ക്കും.മറ്റൊന്നും ആവശ്യമില്ല.ഇനിയെന്തെന്ന്വിചാരവുമില്ല.നായ് ഓരിയിടുംപോലെഞാൻ ഓരിയിടുന്നു.നായ് മോങ്ങുംപോലെഞാൻ മോങ്ങുന്നു.രാത്രികളിൽഎന്റെ കാൽക്കൽ ഇരിക്കുന്ന,എന്നെത്തന്നെ നാറുന്ന,ഉറക്കം നിറച്ച ചാക്കുംഞാൻ തന്നെ. - [അടരുകൾ](https://ppramachandran.in/?p=158): അർത്ഥത്തിന്റെ അനേകം അടരുകളും ധ്വനികളുമുള്ള ഒരു രചന കഷ്ടപ്പെട്ട് വായിക്കാൻ ശ്രമിക്കുന്നതിനിടെ ഞാൻ തലതിരിച്ച് ചുമരിൽ പ്രകാശിച്ചുകൊണ്ടിരിക്കുന്ന ട്യൂബ് ലൈറ്റിനെ നോക്കി ആശ്ചര്യപ്പെടുകയും എത്ര സ്പഷ്ടമായാണ് അത് മുറിയിലുള്ള വസ്തുക്കളെ നിഴൽരഹിതമായി വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നത് എന്ന് അത്ഭുതപ്പെടുകയും മുമ്പൊരിക്കലും കാണാത്തവിധത്തിൽ മുറിയിൽ ഇരിക്കുന്ന അലമാര മേശ അതിന്മേൽ വെള്ളം നിറച്ച കൂജ ചുമരിൽ അനക്കമില്ലാതിരിക്കുന്ന പല്ലി എന്നിവയെ അവ മറ്റൊന്നിന്റേയും പ്രതീകമോ സൂചനകളോ അല്ലെന്ന ഉദാരവും ഭാരരഹിതവുമായ തിരിച്ചറിവോടെ കേവലം നിരീക്ഷിക്കുകയും ഒപ്പം എന്നെത്തന്നെ അവയിൽ ഒന്നായി കണ്ട് … Continue reading - [സുഗതൻ](https://ppramachandran.in/?p=156): സഹസംവിധായകൻ ആർ. സുഗതൻ അന്തരിച്ചു.മൂന്നരപ്പതിറ്റാണ്ടു മുമ്പ് അദ്ദേഹത്തോടൊപ്പം ചിലവിട്ട ഏതാനും ദിവസങ്ങളുടെ ഓർമ്മയിൽ മനസ്സു വിങ്ങി. സിനിമാപ്രവർത്തകനായിട്ടല്ല നാടകപ്രവർത്തകനായിട്ടാണ് സുഗതനെ ഞാൻ പരിചയപ്പെടുന്നത്. അന്ന് സുഗതൻ സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥിയായിരുന്നു. കുട്ടികൾക്കുവേണ്ടി ഞാനെഴുതിയ ഒരു ലഘുനാടകം സംവിധാനം ചെയ്യാൻ ആരെയെങ്കിലും ഏർപ്പാടാക്കി തരണമെന്ന ആവശ്യവുമായി ഞാനും തോട്ടുപുറം ശങ്കരേട്ടനും കൂടി ഡ്രാമാസ്കൂളിൽ അധ്യാപകനായിരുന്ന നെടുമ്പള്ളി കൃഷ്ണൻ നമ്പൂതിരിയെ ചെന്നുകണ്ടു. നെടുമ്പള്ളിയാണ് സുഗതനെ പരിചയപ്പെടുത്തിയതും സംവിധാനം ചെയ്യാൻ ചുമതലപ്പെടുത്തിയതും. സുഗതൻ വട്ടംകുളത്തു വന്നു. സ്കൂളിൽവെച്ചായിരുന്നു റിഹേഴ്സൽ. അനാഥരായ … Continue reading - [ആ രാത്രി](https://ppramachandran.in/?p=154): നക്ഷത്രങ്ങൾ നിറഞ്ഞആ രാത്രിആകാശത്തേക്ക് ഉയർത്തിയഒരു മദ്യചഷകം. താഴെ,ഒരു മേശയ്ക്കിരുപുറവുമായിഏതാനും മധ്യവയസ്കർ.മേശപ്പുറത്ത്താളം പിടിച്ചുകൊണ്ട്ആയിരം പാദസരങ്ങൾ കിലുങ്ങിഎന്ന പാട്ട്ആയിരാമത്തെ തവണയുംഅവർ പാടിക്കൊണ്ടിരുന്നു. ഇടയ്ക്കിടെ ഞെട്ടിയുണർന്ന്അതു ചെവിയോർത്തുകൊണ്ട്ആ മേശയുടെ കാലുകൾക്കിടയിൽഒരു നദിചുരുണ്ടു കിടന്നിരുന്നു. - [ഹരിതകം](https://ppramachandran.in/?p=152): ഇരുപതു വർഷം മുമ്പ്, 2003ൽ ആണ് ഹരിതകം മലയാള കവിതാജാലിക ആരംഭിച്ചത്. ഒരുപക്ഷെ കവിതക്കുമാത്രമായി ഉണ്ടായ ആദ്യത്തെ മലയാള വെബ്ജേണലായിരിക്കാം അത്. പുഴ ഡോട് കോം പോലുള്ള ഏതാനും വെബ്ജേണലുകൾ അന്നുണ്ടായിരുന്നുവെങ്കിലും അവയിലെല്ലാം ആനുകാലികങ്ങളിലെപ്പോലെ കഥയും കവിതയും വാർത്താഫീച്ചറുകളും മറ്റും പ്രസിദ്ധീകരിച്ചിരുന്നു. ഹരിതകത്തിൽ കവിതയോ കവിതയെക്കുറിച്ചുള്ള കുറിപ്പുകളോ മാത്രമേ ഉൾപ്പെടുത്തിയിരുന്നുള്ളു. പ്രസിദ്ധീകരണത്തിലും മാധ്യമപ്രവർത്തനത്തിലുമുള്ള എന്റെ കൗതുകത്തിൽനിന്നാണ് ഈ വെബ്ജേണലിനെപ്പറ്റിയുള്ള ആശയം ഉദിച്ചത്. സ്വന്തം നിലയിലുള്ള ഒരു ഒറ്റയാൾ സംരംഭമായിരുന്നു അത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് കൈയ്യെഴുത്തുമാസികകൾ ഉണ്ടാക്കുന്ന … Continue reading - [ചേക്കുട്ടി](https://ppramachandran.in/?p=150): ഉണ്ടത്തലയും വിടർന്ന പാവാടയുംമണ്ടയിൽ തൂക്കുവാൻ നൂലുംകണ്ടതിലൊക്കെയും കൗതുകം കാണുന്നരണ്ടു കരിമഷിക്കണ്ണും ഉണ്ടായിവന്നു നീ ചേറിൽ നിന്നും തുണി-ത്തുണ്ടായ ചേക്കുട്ടിപ്പാവേകണ്ടാലെടുത്തണിഞ്ഞീടാന്‍ കൊതിക്കുന്നതണ്ടാര്‍ന്ന താമരപ്പൂവേ പാവങ്ങള്‍തന്‍ തുണിക്കീറില്‍ പിറന്നു നീപാവിന്നു നൂലു പാകുന്നോര്‍നൂലിഴ പൊട്ടാതെ ഭംഗിയിലാടകള്‍നൂറായിരം നെയ്തിടുന്നോര്‍ ഓണം വരുംമുമ്പു ചന്തയില്‍ വില്‍ക്കുവാന്‍ഓടം കണക്കു പായുന്നോര്‍ഓരോ കിനാവിന്‍ കസവിനാല്‍ നാളുക-ളോരോന്നുമെണ്ണി നീക്കുന്നോര്‍ ആരും കരുതിയില്ലിങ്ങനെ, പെട്ടെന്നുതോരാമഴ പെയ്തിറങ്ങിചേറും ചെളിയുമായ് വന്ന വെള്ളത്തിലീനാടും നഗരിയും മുങ്ങി ആളുകൾ വാങ്ങുന്നതിൻ മുമ്പു ഹാ! പുഴ-യോളങ്ങളെല്ലാം കവർന്നുചേലകളെല്ലാം പ്രളയജലത്തിലെചേറു പുരണ്ടു കുതിര്‍ന്നു ഉണ്ടാക്കി വെച്ചതു സർവ്വം … Continue reading - [ജാഥകൾ](https://ppramachandran.in/?p=148): കാസർഗോഡുനിന്നുംതിരുവനന്തപുരത്തുനിന്നുംആരംഭിക്കുന്നസംസ്ഥാനതലജാഥകൾതൃശ്ശൂരിൽ സമാപിക്കും. പ്രസ്തുത ജാഥകളുടെ പ്രചരണാർത്ഥംജില്ലാടിസ്ഥാനത്തിൽപ്രത്യേകം ജാഥകളുണ്ടാവും. ജില്ലാജാഥകൾക്കു പിന്തുണയുമായിതാലൂക്കു തലത്തിലുംഅതിന്റെ സന്ദേശവുമായിപഞ്ചായത്തു വാർഡ് തലങ്ങളിലുംജാഥകളുണ്ടാവും. ഇതെല്ലാം വിസ്തരിച്ചുബോധ്യപ്പെടുത്തിക്കൊണ്ട്എന്റെ വീട്ടിലും വന്നുഒരൊറ്റയാൾജാഥ. ## Pages - [Achievements](https://ppramachandran.in/?page_id=315) - [My Books](https://ppramachandran.in/?page_id=312) - [Gallery](https://ppramachandran.in/?page_id=100) - [About](https://ppramachandran.in/?page_id=11): P.P. RamachandanPoet, Editor Translator Published seven collection of poetry, one collection of essays and three story books for children. See more here >>> Won many awards including the Kerala Sahitya Academy Award for poetry in 2002, and State Institute of Children’s Literature award for fiction in 2013. See more details >>> Several poems have been … Continue reading [comment]: # (Generated by Hostinger Tools Plugin)