പാക്കനാരു പിറന്ന ജാതിയിൽ

പാക്കനാരു പിറന്നജാതിയി
ലുത്ഭവിച്ചവനേഷ ഞാൻ
വാക്കിനങ്ങനെ തോൽക്കയില്ലൊരു നീക്കമില്ലതു നിർണ്ണയം
പാൽക്കടൽത്തിരതള്ളിയേറി
വരുന്നപോലെ പദങ്ങളെൻ
നാക്കിലങ്ങനെ നൃത്തമാണൊരു ഭോഷ്ക്കുചൊല്ലുകയല്ല ഞാൻ