നീലജലാശയത്തിൽ

അനന്തത, വിജനത, ഏകാന്തത, വിദൂരത എന്നിവ ഏടറിവു മാത്രമായി. അത്രയ്ക്കു ജനസാന്ദ്രവും വസ്തുനിബിഡവുമാണ് ചുറ്റുപാട്. യാത്രക്കാരെ കുത്തിനിറച്ച വാഹനങ്ങൾ. പരസ്പരം കൂട്ടിമുട്ടാതെ കടന്നുപോകാനാവാത്ത ഫുട്പാത്തുകൾ. ആകാശത്തെ ചെറുകഷണങ്ങളാക്കി വെട്ടിമുറിച്ചു കാട്ടുന്ന കെട്ടിടങ്ങളും ഫ്ലെക്സ് ബോഡുകളും.

Continue reading നീലജലാശയത്തിൽ

ദ വളണ്ടിയർ

ഗാസയിലെ സഹായവിതരണകേന്ദ്രത്തിലേക്ക് ഭക്ഷണത്തിനു കൈനീട്ടി എത്തിയവർക്കുനേരേ നിറയൊഴിച്ച വാർത്ത കേട്ട് മരവിച്ചിരിക്കുമ്പോഴാണ് വെങ്ങാട് സ്കൂളിൽ ‘ദ വളണ്ടിയർ’ എന്ന സ്മൃതിശില്പം പ്രകാശനം ചെയ്യപ്പെടുന്നത്.

Continue reading ദ വളണ്ടിയർ

പട്ടുനൂൽപ്പുഴു

പട്ടുനൂൽപ്പുഴു വായിക്കുമ്പോൾ ഇരുട്ടുമുറിയിൽ ഇരുന്ന് കിളിവാതിൽപ്പഴുതിലൂടെ പുറംലോകം നിരീക്ഷിക്കുന്ന ഒരാളാവുന്നു വായനക്കാരി/ൻ. സാംസ എന്ന പതിമൂന്നുകാരൻ നമ്മളിരിക്കുന്ന ഇരുട്ടുമുറിയും അവന്റെ കണ്ണുകൾ നമ്മുടെ കിളിവാതിലും ആകുന്നു. ആളുകൾക്കും വസ്തുക്കൾക്കും സംഭവങ്ങൾക്കും ഇടയിൽ സ്വയം അദൃശ്യനാവുന്ന സാംസയുടെ തിരസ്കരിണിയിൽ നമ്മളും അപ്രത്യക്ഷരാവുന്നു.

Continue reading പട്ടുനൂൽപ്പുഴു

ധൂം ധൂം ധൂം

ആമിനുമ്മയ്ക്ക് ഉറക്കമില്ല. ഇടനാഴിയിലെ കട്ടിലിൽ അവർ ഉറങ്ങിക്കിടക്കുന്നത് ആരും കണ്ടിട്ടില്ല. കണ്ണടച്ചാൽ മയ്യത്തുകട്ടിലിലാണ് കിടക്കുന്നത് എന്നു തോന്നും. പെട്ടെന്ന് എഴുന്നേറ്റിരിക്കും. അവർ എത്തിവലിഞ്ഞ് ജനൽപ്പാളി തുറന്നിട്ടു. രാത്രി എത്രയായിക്കാണും? പുറത്ത് നിലാവുണ്ട്.

ആമിനുമ്മ ജനൽപ്പടിയിൽ വെച്ച ചെറിയ കല്ലുരൽ എടുത്തു. മരപ്പെട്ടിയിൽ നിന്ന് അടയ്ക്കാ കഷണങ്ങളിട്ട് ശബ്ദമുണ്ടാക്കാതെ ഇടിക്കാൻ തുടങ്ങി. ഒച്ച കേട്ടാൽ ഉറങ്ങിക്കിടക്കുന്ന മക്കളാരെങ്കിലും എഴുന്നേറ്റുവന്ന് പ്രാകുമെന്ന് അവർക്കറിയാം. ധും ധും ധും .. ആ ഇടിയിൽ ഒരു താളമുണ്ട്. ആ താളത്തിൽ അവർക്ക് ഒരു പഴയ പാട്ട് ഓർമ്മ വരും.

Continue reading ധൂം ധൂം ധൂം

പീള

“മാത്തുസ്സാറേ.. ഇങ്ക്ട് നോക്യേ”
പീള കെട്ടിയ കണ്ണു തുറന്ന് മാത്യു സാറ് അട്ടത്തേക്കു നോക്കി.
“അവിട്യല്ല… ഇബടെ”
ഷീജ സാറിന്റെ ശ്രദ്ധ തന്റെ മുഖത്തേക്കു തിരിക്കാൻ അല്പം ഒച്ച കൂട്ടി പറഞ്ഞു. സാറ് അവളെ നോക്കിയില്ല. മരം കൊണ്ടുള്ള തട്ടിന്മേൽ ഏതോ കൊളുത്തിൽ തൂക്കിയിട്ട ഒരു വസ്തുപോലെ സാറിന്റെ കണ്ണ് തൂങ്ങിക്കിടന്നു. അവൾക്ക് ആ കണ്ണിലെ പീള കണ്ടിട്ട് സഹിക്കാനായില്ല. ഇത്തിരി പഞ്ഞി നനച്ച് ആ കണ്ണൊന്നു തുടച്ചുകൊടുക്കാൻ ഷീജക്കു തോന്നി.

Continue reading പീള